ഫാമിലി ബ്രോഡ്ബാൻഡ് പാക്കേജ്; തകര്‍പ്പന്‍ ഓഫറുകളുമായി ബിഎസ്‌എന്‍എല്‍ എത്തുന്നു.

0
899

തകര്‍പ്പന്‍ കുടുംബ ഓഫറുകളുമായി ബിഎസ്‌എന്‍എല്‍ എത്തുന്നു. 1,199 രൂപയുടെ പാക്കേജാണിത്. ഇതിനൊപ്പം മൂന്ന് സിം കാര്‍ഡുകള്‍ കൂടി ലഭിക്കും. ഒരു വീട്ടിലെ എല്ലാവര്‍ക്കും ഡാറ്റാ, കോള്‍ സേവനം ലഭ്യമാക്കുകയാണു ലക്ഷ്യം. 1199 മാസ വാടകയ്ക്ക് മൂന്നു സിമ്മുകളിലും പരിധിയില്ലാത്ത കോളും ഡേറ്റയും ലഭ്യമാകും എന്നതാണു പ്രത്യേകത. ഇഷ്ടം പോലെ ഡാറ്റായും സംസാരിക്കാനുള്ള സൗകര്യവുമൊരുക്കിയാണ് ബിഎസ്‌എന്‍എല്ലിന്റെ ഫാമിലി ബ്രോഡ്ബാന്‍ഡ് പാക്കേജ് വരുന്നത്.

www.dweepmalayali.com

സിം കാര്‍ഡുകളില്‍ ദിവസം ഒരു ജിബി ഡാറ്റായാണു ലഭ്യമാവുക. നിലവിലുള്ള ബ്രോഡ്ബാന്‍ഡ് വരിക്കാര്‍ക്കും ഈ പ്ലാനിലേക്ക് മാറാന്‍ അവസരമുണ്ടെന്നു ബിഎസ്‌എന്‍എല്‍ അറിയിച്ചു. ഫ്രീ ഓണ്‍ലൈന്‍ ടിവി, ഒരു മാസത്തേക്ക് ഏതെങ്കിലും ഒരു വിഷയത്തില്‍ സൗജന്യ ഓണ്‍ലൈന്‍ എജ്യുക്കേഷന്‍ പാക്കേജ് എന്നിവയും ഒരു സിമ്മില്‍ നല്‍കും. ബ്രോഡ്ബാന്‍ഡ് പ്ലാനിലെ അണ്‍ലിമിറ്റഡ് ഡാറ്റായില്‍ 30 ജിബി വരെ 10 എംബിപിഎസ് വേഗവും അതിനു ശേഷം രണ്ട് എംബിപിഎസ് വേഗവും ലഭിക്കും


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here