നെഹ്റു യുവകേന്ദ്ര സംഗതൻ ഫീൽഡ് ഓഫീസുകളിൽ പ്രോഗ്രാം കോ-ഓർഡിനേറ്റർമാരാകാൻ അവസരം. ഓണ്‍ലൈനിൽ അപേക്ഷിക്കണം. കരാർ നിയമനമാണ്.
ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. യൂത്ത് ആക്ടിവിക്ടീസ്/ റൂറൽ ഡെവലപ്മെന്റ് തുടങ്ങിയ സാമൂഹികക്ഷേമ, വോളന്ററി പ്രവർത്തനങ്ങളിൽ മൂന്നു വർഷം പ്രവർത്തന പരിചയം അഭിലഷണീയം. കംപ്യൂട്ടർ പരിജ്ഞാനം, റിപ്പോർട്ട് റൈറ്റിംഗ് എന്നിവയിൽ പരിചയം വേണം. മികച്ച ആശയവിനിമയശേഷിയുണ്ടായിരിക്കണം.

പ്രായം: 25 നും 35നും മധ്യേ. 2018 ജനുവരി ഒന്ന് അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. ഓണ്‍ലൈൻ എഴുത്തുപരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. തെരഞ്ഞെടുക്കപ്പെടുന്നവർക്കു പ്രതിമാസം 31900 രൂപ ലഭിക്കും. വിശദവിവരങ്ങൾക്ക് www.becil.com എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന വിജ്ഞാപനം കാണുക.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക