തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്കുള്ള പരിശോധന മാർഗനിർദ്ദേശം പുതുക്കി ആരോഗ്യ വകുപ്പ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ വരുന്നവർക്ക് ആർടിപിസിആർ പരിശോധന നിർബന്ധമാക്കി.
48 മണിക്കൂർ മുൻപോ എത്തിയ ഉടനെയോ പരിശോധന നടത്തണം. കേരളത്തിൽ എത്തിയ ശേഷം പരിശോധന നടത്തുന്നവർ ഫലം വരുന്നത് വരെ ക്വാറന്റീൻ പാലിക്കണമെന്ന് മാർഗനിർദേശത്തിൽ പറയുന്നു. വാക്സിനെടുത്തവർക്കും നിർദേശം ബാധകമാണ്.
പരിശോധനാഫലം നെഗറ്റീവ് ആണെങ്കിൽ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും ആരോഗ്യ വകുപ്പ് പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക