കൊച്ചി: ഇന്ത്യയുടെ ദേശീയ പ്രതിഞ്ജ പെൻസിൽ ലെഡിൽ കൊത്തിയെടുത്തു കൊണ്ട് അന്താരാഷ്ട്ര ശ്രദ്ധ നേടി ആന്ത്രോത്ത് ദ്വീപ് സ്വദേശിനി വാസിലാ ഫാത്തിമ. ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിൽ നേരത്തെ തന്നെ ഇടം നേടിയ വാസിലാ ഇപ്പോൾ ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം പിടിച്ചിരിക്കുകയാണ്. മൊത്തം 308 പെൻസിൽ ഉപയോഗിച്ച് ഓരോ പെൻസിൽ ലെഡിലും ഓരോ അക്ഷരങ്ങൾ കൊത്തിയെടുത്താണ് ഇന്ത്യയുടെ ദേശീയ പ്രതിജ്ഞ മനോഹരമായി തയ്യാറാക്കി എടുത്തത്. 301 അക്ഷരങ്ങൾ മനോഹരമായിക്ക് പുറമെ ഏഴ് ഫുൾ സ്റ്റോപ്പുകൾ കൂടി ചേർത്താണ് 308 പെൻസിലുകൾ ഉപയോഗിച്ചത്. ബ്ലൈഡ്, തെർമോക്കോൾ കട്ടർ എന്നിവ ഉപയോഗിച്ചാണ് പെൻസിൽ മുനയിൽ ഓരോ അക്ഷരങ്ങളും കൊത്തിയെടുത്തത്. ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്സിൽ “ഗ്രാന്റ് മാസ്റ്റർ” എന്ന പദവിയാണ് വാസിലയ്ക്ക് നൽകിയിരിക്കുന്നത്.

മണ്ഡല ആർട്ടിലും വാസില ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിലും ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം പിടിച്ചിട്ടുണ്ട്. 0.4×0.4 സെന്റീമീറ്റർ ചതുരത്തിൽ തീർത്ത മണ്ഡല ആർട്ട് വാസിലയ്ക്ക് റെക്കോർഡ് നേടി കൊടുത്തിരുന്നു. ആന്ത്രോത്ത് ദ്വീപിൽ കെ.ടി.പി ഹുസൈന്റെയും ബേലിപ്പുര നർഗീസ് ബീവിയുടെയും മകളാണ് ശ്രീമതി. വാസിലാ ഫാത്തിമ.

Content Highlights: Vasila Fatima, a native of Androth Island, has been inducted into the Asia Book of Records
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക