കോഴിക്കോട്: ജാഫർ ഖാൻ കോളനിയിലെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് ഇന്ന് ഉച്ചതിരിഞ്ഞ് തുറന്നു പ്രവർത്തിക്കും. നേരത്തെ ഈ ഗസ്റ്റ് ഹൗസ് ദ്വീപുകാർക്കായി തുറന്നു കൊടുത്തിരുന്നു. സെപ്റ്റിക് ടാങ്കുമായി ബന്ധപ്പെട്ട പരാതികളെ തുടർന്ന് പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ കോഴിക്കോട് ജില്ലാ കോർപ്പറേഷൻ നിർദേശിച്ചതിനെ തുടർന്നാണ് ഗസ്റ്റ് ഹൗസ് പൂട്ടിയിട്ടത്. ദീർഘ കാലം പൂട്ടിയിട്ടതിന് ശേഷമാണ് ഇപ്പോൾ വീണ്ടും പ്രവർത്തനം പുനരാരംഭിക്കുന്നത്. കോഴിക്കോട്ടെ ദ്വീപുകാരുടെ ദീർഘനാളത്തെ ആവശ്യമായിരുന്ന ഗസ്റ്റ് ഹൗസ്; ഉദ്ഘാടനം കഴിഞ്ഞ ഉടനെ തന്നെ പണിമുടക്കിയതിൽ വലിയ ആശങ്കയിലായിരുന്നു അവർ. ഗസ്റ്റ് ഹൗസ് എത്രയും പെട്ടെന്ന് തുറന്നു പ്രവർത്തിക്കണം എന്നാവശ്യപ്പെട്ട് ലക്ഷദ്വീപിലെ വിവിധ സംഘടനകൾ അധികൃതരെ കണ്ടിരുന്നു. അടിയന്തിരമായി ഗസ്റ്റ് ഹൗസ് തുറക്കുന്നതിന് വേണ്ട ഇടപെടലുകൾ നടത്തണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ ജനപ്രതിനിധി കൂടിയായ മന്ത്രി എ.കെ ശശീന്ദ്രനുമായി അടുത്തിടെ ലക്ഷദ്വീപിലെ വിദ്യാർഥികൾ കൂടിക്കാഴ്ച നടത്തിയിരുന്നു. നേരത്തെ ഉണ്ടായിരുന്ന മാലിന്യ സംസ്കരണ പ്രശ്നങ്ങൾ പരിഹരിച്ചതായി അധികൃതർ അറിയിച്ചു. ഇപ്പോൾ മുതൽ തന്നെ റൂമുകൾ ബുക്ക് ചെയ്യാം. ബുക്ക് ചെയ്യുന്നതിനായി +919188 724 505 എന്ന നമ്പറിൽ ബന്ധപ്പെടുക.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക