നിവിൻ പോളിയെ നായകനാക്കി ഗീതുമോഹൻദാസ് സംവിധാനം ചെയ്യുന്ന മൂത്തോൻ പൂർത്തിയായി. മുംബൈ, ലക്ഷദ്വീപ്, കൊച്ചി തുടങ്ങി വിവിധ സ്ഥലങ്ങളിലായിരുന്നു ചിത്രീകരണം. രാജീവ് രവി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിൽ വലിയ താരനിരയാണ് അണി നിരക്കുന്നത്. ദിലീഷ് പോത്തൻ, റോഷൻ മാത്യു തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിൽ ബോളിവുഡിൽ നിന്ന് അനുരാഗ് കശ്യപും എത്തുന്നുണ്ട്.
തന്‍റെ സഹോദരനെ അന്വേഷിച്ച് ലക്ഷദ്വീപ് സ്വദേശി മുല്ലക്കാ നടത്തുന്ന യാത്രയാണ് ചിത്രത്തിന്‍റെ പ്രമേയം. ചിത്രം തെന്നിന്ത്യയിലെ വിവിധ ഭാഷകളിലും ഹിന്ദിയിലും തിയെറ്ററുകളിലെത്തും.

ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക