ഇനി മരണ സാധ്യതയും ഗൂഗിള്‍ പ്രവചിക്കും

0
880
www.dweepmalayali.com

ന്യൂയോര്‍ക്ക്‌: ആകാശത്തിന് കീഴിലുള്ള എന്തിനെ കുറിച്ചറിയാനും ഗൂഗിളിനെ ആശ്രയിക്കാമെന്നായി. ഒരു മനുഷ്യന്‍ മരിക്കുന്ന സമയവും ആയുസും മാത്രമേ ഗൂഗിളില്‍ നിന്ന് അറിയാന്‍ കഴിയാതിരുന്നുള്ളൂ. എന്നാല്‍, ഇനി മരണ സാധ്യതയും ഗൂഗിള്‍ പ്രവചിക്കും.

ഗൂഗിളിന്റെ നിര്‍മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ഉപയോഗിച്ച് തയാറാക്കിയ യന്ത്രത്തിന്റെ സഹായത്തോടെ മരണ സാധ്യത വരെ മുന്‍കൂട്ടി പ്രവചിക്കാം കഴിയുമെന്നാണ് അവകാശപ്പെടുന്നത്‌

രോഗബാധിതരായി ആശുപത്രിയില്‍ കഴിയുന്നവരുടെ മരണ സമയം പ്രവചിക്കാന്‍ ശേഷിയുള്ള യന്ത്രമാണ് ഗൂഗിള്‍ വികസിപ്പിച്ചിരിക്കുന്നത്. സ്തനാര്‍ബുദബാധിതയായി നഗരത്തിലെ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ സ്ത്രീയിലാണ് ഗൂഗിള്‍ പ്രവചനം നടത്തിയത്‌

ചികിത്സയിലിരിക്കെ ഈ സ്ത്രീ മരിക്കാന്‍ 9.3 ശതമാനം സാധ്യത മാത്രമാണുള്ളതെന്നാണ് ഡോക്ടര്‍മാര്‍ വിധിയെഴുതിയത്‌.

ഗൂഗിള്‍ വികസിപ്പിച്ചെടുത്ത അല്‍ഗോരിതം അനുസരിച്ച് ഈ സ്ത്രീയുടെ 175,639 ഡാറ്റ പോയിന്റ്‌സ് മനസ്സിലാക്കിയതില്‍ മരിക്കാനുള്ള സാധ്യത 19.9 ശതമാനമാണെന്ന് ഗൂഗിള്‍ പ്രവചിച്ചു. നിര്‍ഭാഗ്യവശാല്‍ ഗൂഗിളിന്റെ പ്രവചനം ഫലിക്കുകയായിരുന്നു.

മരണം മാത്രമല്ല, ആശുപത്രിയില്‍ ചിലവഴിക്കേണ്ടി വരുന്ന ദിവസങ്ങളും മരിക്കാനുള്ള സാധ്യതകള്‍ തുടങ്ങിയവയെല്ലാം രോഗിയുടെ സാമ്പിളുകള്‍ പരിശോധിക്കുന്നതില്‍ നിന്ന് കണ്ടെത്താന്‍ സാധിക്കുമെന്നാണ് ഗൂഗിളിന്റെ അവകാശവാദം. ഈ പ്രവചനത്തോടെ യന്ത്രത്തെ മനുഷ്യന്റെ മരണ സമയം കുറിക്കാന്‍ പരിശീലിപ്പിക്കുകയാണ് ഗൂഗിള്‍ ഇപ്പോള്‍. ചികിത്സയുടെ അടിസ്ഥാനത്തില്‍ മരണം സംബന്ധിച്ച കാര്യങ്ങള്‍ ലഭ്യമാക്കാന്‍ ആരോഗ്യ വകുപ്പ് നിരവധി പഠനം നടത്തിയിരുന്നു. എന്നാല്‍, ഇത് പ്രായോഗികമായിരുന്നില്ല.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here