ഇന്ത്യക്ക് എതിരെ വന്‍ സൈബര്‍ ആക്രമണത്തിന് പദ്ധതിയിട്ട് ചൈന; ലക്ഷ്യം ബേങ്കുകളും എടിഎമ്മുകളും

0
471

ന്യൂഡല്‍ഹി: വെബ്‌സൈറ്റ് പ്രവര്‍ത്തനങ്ങളും സാമ്ബത്തിക സംവിധാനങ്ങളും തകര്‍ത്ത് ഇന്ത്യക്ക് എതിരേ വന്‍ സൈബര്‍ ആക്രണണത്തിന് ചൈന പദ്ധതിയിടുന്നു. ഇന്റര്‍നെറ്റ് സംവിധാനങ്ങളെ മുഴുവനായി നശിപ്പിച്ച്‌ രാജ്യത്തിന്റെ വാര്‍ത്താവിനിമയ സംവിധാനങ്ങളെ താറുമാറാക്കുകയാണ് ലക്ഷ്യം.

സര്‍ക്കാര്‍ വെബ്‌സൈറ്റുകളിലും ബേങ്കിംഗ് എ ടി എമ്മുകളിലും നുഴഞ്ഞ് കയറി ഈ സംവിധാനങ്ങള്‍ പ്രവര്‍ത്തന രഹിതമാക്കാന്‍ ശ്രമം. ചൊവ്വാഴ്ച നടത്തിയ ശ്രമം ബുധനാഴ്ചയും തുടര്‍ന്നു. ഇന്ത്യക്കെതിരായ കൂടുതല്‍ സൈബര്‍ ആക്രമണങ്ങളും കഴിഞ്ഞ രണ്ട് ദിവസമായി നടക്കുന്നത് ചൈനീസ് നഗരമായ ചെംഗ്ഡുവില്‍ നിന്നാണ്.

Advertisement

സിയാച്ചിന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ചെംഗ്ടു പീപ്പിള്‍ ലിബറേഷന്‍ ആര്‍മി യൂനിറ്റിന്റെ തലസ്ഥാനം കൂടിയാണ്. ചൈനീസ് സൈന്യം ഇപ്പോള്‍ ഇന്ത്യക്കെതിരേ പ്രയോഗിക്കുന്നത് സൈബര്‍ ആക്രമണമാണ്. ഹാക്കര്‍ ഗ്രൂപ്പിന്റെ പ്രധാന നഗരം കൂടിയാണ് ചെംഗ്ഡു. അവയില്‍ പലതും ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ക്കായി ചൈനീസ് സര്‍ക്കാര്‍ ഉപയോഗിക്കാറുണ്ട്.

ഇന്ത്യക്കെതിരായ സൈബര്‍ ആക്രണം സാധാരണ പാകിസ്ഥാനില്‍ നിന്നോ അമേരിക്കയിലെ ഹാക്കര്‍ സെന്ററുകളില്‍ നിന്നോ ആണ് ഉണ്ടാകാറുള്ളത. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസമായി ചൈനയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ ഇന്ത്യ നേരിട്ടത്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here