കവരത്തി: ലക്ഷദ്വീപിൽ പ്രതിഷേധത്തിനിടയിലും സ്മാർട്ട് സിറ്റി പദ്ധതി നടപ്പാക്കാനുള്ള തീരുമാനവുമായി അഡ്മിനിസ്ട്രേറ്റർ. പദ്ധതിയെ പറ്റി ഇന്നലെ കവരത്തിയിൽ ഉന്നത ഉദ്യോഗസ്ഥരുമായി അദ്ദേഹം ചർച്ച നടത്തി.
പദ്ധതിക്കായി കടൽതീരത്തെ മത്സ്യത്തൊഴിലാളികളുടെ ഷെഡ്ഡുകൾ പൊളിച്ചിരുന്നു. ഇവിടെ സൗന്ദര്യവത്കരണം, റിംഗ് റോഡുകൾ, വിമാനത്താവളം, ബോട്ടുകൾ അടുപ്പിക്കാൻ പ്രത്യേക സ്ഥലം എന്നിവയും പദ്ധതിയുടെ ഭാഗമായുണ്ട്.

വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട് ഇന്നലെ വൈകിയും യോഗം നടത്തിയിരുന്നു. ടൂറിസത്തിന്റെ ഭാഗമായി മദ്യം എത്തിക്കുന്നതിൽ ദ്വീപുവാസികൾക്ക് വലിയ എതിർപ്പുണ്ട്. ബംഗാരം ദ്വീപിലെ നാളികേര കർഷകരെ ഒഴിപ്പിക്കുന്നതിലും എതിർപ്പുണ്ടായി. ഇതെല്ലാം അവഗണിച്ചാണ് അഡ്മിനിസ്ട്രേറ്ററുടെ പോക്ക്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക