കവരത്തി: എൻ.എസ്.യു.ഐ പ്രവർത്തകരെ മർദിച്ചുവെന്ന് ആരോപിച്ച് എൻ.എസ്.യു.ഐ ഇന്ന് ലക്ഷദ്വീപിൽ വിദ്യാഭ്യാസ ബന്ത് ആചരിക്കും. എൻ.എസ്.യു.ഐ സംസ്ഥാന അധ്യക്ഷൻ എം.സി മുഹമ്മദ് ഹാഫീള് ഖാൻ അറിയിച്ചതാണിത്. www.dweepmalayali.com
ലക്ഷദ്വീപ് എം.പി പി.പി. മുഹമ്മദ് ഫൈസലിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾക്ക് അനുവദിച്ച ടാബ്‌ലറ്റിന് ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ് ബോണ്ടിലൂടെ നിയമങ്ങൾ കർശനമാക്കിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് എം. പി കവരത്തി ഗവർമെന്റ് സീനിയർ സെക്കണ്ടറി സ്കൂളിൽ ടാബ്‌ലറ്റ് വിതരണത്തിന് എത്തിയപ്പോൾ എൻ.എസ്.യു.ഐ വിദ്യാർഥികൾ ഇന്നലെ പ്രതിഷേധിക്കുകയുണ്ടായി. പ്രതിഷേധത്തിനിടയിൽ ഉണ്ടായ സങ്കർഷത്തിൽ പ്രതിഷേധിച് ഇന്ന് ലക്ഷദ്വീപിലെ എല്ലാ ദ്വീപുകളിലും എൻ.എസ്.യു.ഐ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക