തിരുവനന്തപുരം: ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.അടുത്ത അഞ്ചു ദിവസത്തേക്ക് കേരള തീരത്ത് മത്സ്യ ബന്ധനം നടത്താന്‍ പാടില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
18-07-2020 മുതല്‍ 22-07-2020 വരെ : കേരള തീരത്ത് അറബിക്കടലില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി മി വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പ്രത്യേക ജാഗ്രതാ നിര്‍ദേശം
18-07-2020 മുതല്‍ 22-07-2020 വരെ : തെക്ക്-പടിഞ്ഞാറന്‍, മധ്യ-പടിഞ്ഞാറന്‍ അറബിക്കടല്‍ എന്നീ സമുദ്ര പ്രദേശങ്ങളില്‍ മണിക്കൂറില്‍ 50 മുതല്‍ 60 കി മി വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത. 18-07-2020 മുതല്‍ 22-07-2020 വരെ : കര്‍ണാടക, കേരള, ലക്ഷദ്വീപ്, അതിനോട് ചേര്‍ന്നുള്ള തെക്ക്-കിഴക്കന്‍ അറബിക്കടല്‍ മേഖലകളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി മി വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.
18-07-2020 മുതല്‍ 19-07-2020 വരെ : മധ്യ-കിഴക്കന്‍ അറബിക്കടലില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി മി വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത.
മേല്പറഞ്ഞ കാലയളവില്‍ മേല്പറഞ്ഞ പ്രദേശങ്ങളില്‍ മത്സ്യതൊഴിലാളികള്‍ മത്സ്യ ബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക