കൊളംബോ: ശ്രീലങ്കയ്ക്കെതിരായ ഏകദിന പരന്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് ഉജ്വല ജയം. 80 പന്തുകള്‍ ബാക്കിനില്‍ക്കെ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം.
ശ്രീലങ്ക ഉയര്‍ത്തിയ 263 റണ്‍സ് വിജയ ലക്ഷ്യം 36.4 ഓവറില്‍ ഇന്ത്യ മറികടന്നു. പൃഥ്വി ഷായും ഇഷാന് കിഷനും നല്കിയ മിന്നും തുടക്കത്തിനൊപ്പം ക്യാപ്റ്റന്റെ ഇന്നിംഗ്സുമായി ശിഖര്‍ ധവാനും കസറിയപ്പോള്‍ ശ്രീലങ്കയെ അനായാസം കെട്ടുകെട്ടിക്കുകയായിരുന്നു.
പൃഥ്വി ഷാ 24 പന്തില്‍ 43 റണ്‍സും ഇഷാന് കിഷന് തന്റെ അരങ്ങേറ്റ മത്സരത്തില്‍ അര്‍ധ സെഞ്ചുറിയും ( 42 പന്തില്‍ 59 റണ്‍സ്) നേടിയപ്പോള്‍ പുറത്താകാതെ 86 റണ്‍സ് നേടി ശിഖര്‍ ധവാന് ഉറച്ചുനിന്നു. മനീഷ് പാണ്ടേ 26 റണ്‍സും സൂര്യകുമാര്‍ യാദവ് പുറത്താകാതെ 31 റണ്‍സും നേടി.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 262 റണ്‍സ് നേടി. ശ്രീലങ്കയ്ക്കായി ഓപ്പണറുമാരായ അവിഷ്ക ഫെര്‍ണാണ്ടോ 32 റണ്‍സും മിനോദ് ഭാനുക 27 റണ്‍സും നേടി കൊടുത്തു. പുറത്താകാതെ 43 റണ്‍സ് നേടിയ ചമിക കരുണാരത്നേ ആണ് ടീമിന്റെ ടോപ് സ്കോറര്‍.
ദസുന്‍ ഷനക(39), ചരിത് അലങ്ക(38), ഭാനുക രാജപക്സ(24) എന്നിവരാണ് പ്രധാന സ്കോറര്‍മാര്‍. ലങ്കന്‍ താരങ്ങള്‍ക്ക് ലഭിച്ച തുടക്കം വലിയ സ്കോറിലേക്ക് മാറ്റുവാന്‍ കഴിയാതെ പോയതാണ് ടീമിന് തിരിച്ചടിയായത്.
വലിയ കൂട്ടുകെട്ടുകള്‍ അനുവദിക്കാതെ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി ഇന്ത്യന്‍ ബൗളര്‍മാര്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുകയായിരുന്നു. ഇന്ത്യയ്ക്കായി ദീപക് ചഹാര്‍, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക