പാര്‍ലമെന്‍റിന്റെ വര്‍ഷകാല സമ്മേളനത്തിന് നാളെ തുടക്കം;പുതിയ 17 ബില്ലുകള്‍ അവതരിപ്പിക്കും

0
271

പാര്‍ലമെന്‍റിന്റെ വര്‍ഷകാല സമ്മേളനത്തിന് നാളെ തുടക്കമാകും. ഇന്ധന വില വര്‍ധനവും കൊവിഡ് കൈകാര്യം ചെയ്തതിലെ വീഴ്ചയും കാര്‍ഷിക നിയമങ്ങളില്‍ കര്‍ഷകരുടെ പ്രതിഷേധവും സഭയില്‍ പ്രതിപക്ഷം ഉന്നയിക്കും.

പാര്‍ലമെന്‍റ് ചട്ട പ്രകാരം ഉന്നയിക്കപ്പെടുന്ന ഏത് വിഷയവും സഭാ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തില്‍ വ്യക്തമാക്കി. വൈദ്യുതി ഭേദഗതി ബില്‍, പ്രതിരോധ സര്‍വ്വീസ് ബില്ലടക്കം പുതിയ 17 ബില്ലുകള്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും. ഇതടക്കം നാല്‍പത്തിയേഴ് ബില്ലുകളാകും സഭയിലെത്തുക.

Advertisement

അതേസമയം കര്‍ഷക സമരം പാര്‍ലമെന്റിന് പുറത്തും മോദിസര്‍ക്കാരിന് തലവേദനയാകും. പാര്‍ലമെന്റിന് മുന്നില്‍ വ്യാഴ്ച്ച മുതല്‍ നടത്താന്‍ തീരുമാനിച്ച ഉപരോധസമരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് കര്‍ഷക സംഘടനകള്‍ ആവര്‍ത്തിച്ചു. നാളെ കര്‍ഷകരുമായി പൊലീസ് വീണ്ടും ചര്‍ച്ച നടത്തിയേക്കും.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here