ന്യൂഡല്‍ഹി: ഉപഭോക്താവിന് കൂടുതല്‍ സുരക്ഷയൊരുക്കി വാട്സ് ആപ്. ഫിംഗര്‍ പ്രിന്റ് സുരക്ഷയാണ് വാട്സ് ആപ് പുതിയതായി കൊണ്ടുവരുന്നത്. ഇത് ഉടന്‍തന്നെ ലഭ്യമാകും. ഈ പദ്ധതി നടപ്പിലാക്കിക്കഴിഞ്ഞാല്‍ വിരലടയാളം പരിശോധിച്ച് മാത്രമേ വാട്സ് ആപ്പിലേക്ക് പ്രവേശിക്കാനാവൂ.
ഇതിലൂടെ അനുദിനം മാറിക്കൊണ്ടിരിക്കുന്ന വാട്സ് ആപ് മെസഞ്ചറാണ് സുരക്ഷിതമാക്കുന്നത്. ഫോണ്‍ ലോക്ക് മാറ്റി നല്കിയാല് ചാറ്റുകള്‍ എടുത്ത് സ്വകാര്യത നഷ്ടമാകാതിരിക്കാന്‍ തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ ഉപയോഗിച്ച് ഇത് പൂട്ടിവെക്കേണ്ടിവരുമായിരുന്നു. എന്നാല്‍ ഈ അവസ്ഥ ഇനി ഒഴിവാകും.
മൂന്ന് ഒപ്ഷനോടെയാണ് ഈ സൗകര്യം നടപ്പിലാക്കുക. ഒരു മിനുട്ട് നേരത്തേക്ക് അണ്‍ലോക്ക് ആകുക, മുപ്പത് മിനുട്ട് കഴിഞ്ഞ് അണ്‍ലോക്ക് ആവുക എന്നതിനും പുറമെ ഉടനടി അണ്‍ലോക്ക് ആവുക എന്ന ഒപ്ഷനും ഉള്‍പ്പെടുത്തും.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക