അമിനി: നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി അമിനി യൂണിറ്റിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. 2022-2024 കാലഘട്ടത്തിലേക്കാണ് പുതിയ അംഗങ്ങളുടെ തിരഞ്ഞെടുപ്പ് നടന്നിരിക്കുന്നത്. പൂക്കുഞ്ഞി പട്ടാക്കട എൻ.സി.പിയുടെ അമിനി ഘടകം പ്രസിഡന്റായി ചുമതലയേറ്റു. വൈസ് പ്രസിഡന്റുമാരായി സമീർ മാടപ്പള്ളി, കോയമ്മ എന്നിവരെ തിരഞ്ഞെടുത്തു. കൂടാതെ ഹംസകോയ മാടൽ സെക്രട്ടറിയായും സൈദലി ബൈതുംകാക്കട, ബഹീർ പുറക്കാട് എന്നിവർ ജോയിൻ സെക്രട്ടറിമാരയും ചുമതലയേറ്റു. ട്രഷററായി ഖാദർ ആസുമട, പബ്ലിസിറ്റി ബോർഡ് ചെയർമാൻ സ്ഥാനത്ത് ശർഷാദ് ഖാൻ എന്നിവരും എൻ.സി.പിയുടെ അമിനി യൂണിറ്റിൽ പുതിയ ഭാരവാഹികളായിരിക്കും.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക