കൊച്ചി: DYFI പ്രസിഡന്റ് ശരീഫ് ഖാനെ യാതൊരു തെളിവുമില്ലാതെ അറസ്റ്റ് ചെയ്ത് ക്രൂര മർദനത്തിനിരയാക്കിയതിൽ പ്രതിഷേധിച്ച് സി.ഐ സമീറിനെതിരെ നടപടിയെടുകണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് DYFI കേരളാ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊച്ചി ഓഫീസ് ഉപരോധിച്ചു. ഉപരോധം പൂർണ്ണമായിരുന്നു. രാവിലെ മുതൽ വെക്കുന്നേരം വരെ ആരും തന്നെ ഓഫീസിൽ കയറിയില്ല. ഉപരോധ സമരം DYFI സംസ്ഥാന സെക്രട്ടറിയും എം.എൽ എയുമായ എം.സ്വരാജ് ഉൽഘാടനം ചെയ്തു.
ലക്ഷദ്വീപിലെ DYFI വേട്ട അവസാനിപ്പിക്കണമെന്നും സി.ഐ സമീറിനെതിരെ നടപടിയെടുക്കാൻ ഒരാഴ്ച സമയം നൽകുമെന്നും അതിനുള്ളിൽ നടപടി വന്നില്ലെങ്കിൽ DYFI യുടെ നേതൃതതത്തിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ താഴെ കേരളത്തിലുള്ള മുഴുവൻ ഓഫീസുകളും സ്തംഭിപ്പിക്കുമെന്നും എം.സ്വരാജ് ഉൽഘാടന പ്രസംഗത്തിൽ പറഞ്ഞു.
അടിച്ചവൻ ആരായാലും അവനെ തിരിച്ചടിച്ച പാരമ്പര്യമാണ് ഡി.വൈ.എഫ്.ഐക്ക് ഉള്ളത്. ഇങ്ങോട്ട് വന്ന് ഞങ്ങളുടെ പ്രവർത്തകരെ അടിച്ചാൽ ശക്തമായി തന്നെ തിരിച്ചടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എറണാകുളം ജില്ലാ പ്രസിഡന്റ് പ്രിൻസി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. DYFI കേന്ദ്ര കമ്മിറ്റി അംഗം എസ്.രതീഷ്, ജില്ലാ സെക്രട്ടറി അഡ്വ. അരുൺ കുമാർ, കെ.ജെ. മാക്‌സി എം.എൽ.എ, കെ.എം. റിയാദ്, പി.ബി. രതീഷ്, വിപിൻ രാജ് എന്നിവർ സംസാരിച്ചു.
ലക്ഷദ്വീപ് ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു ലക്ഷദ്വീപ് ഓഫീസിന്റെ സ്തംഭനം.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക