
തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ മുന്‍ ധനമന്ത്രി കെഎം മാണിയ്ക്ക് വീണ്ടും തിരിച്ചടി. മാണിയെ കുറ്റവിമുക്തനാക്കിയ വിജിലന്‍സിന്റെ റിപ്പോര്‍ട്ട് കോടതി തള്ളി. കേസില്‍ സര്‍ക്കാരിന്റെ അനുമതിയോടെ തുടരന്വേഷണം നടത്താനും കോടതി വിജിലന്‍സിനോട് നിര്‍ദ്ദേശിച്ചു. നിലവാരമില്ലാത്തതിന്റെ പേരില്‍ പൂട്ടിയ 418 ബാറുകള്‍ തുറന്നുകിട്ടാന്‍ അന്നത്തെ ധനമന്ത്രി ആയിരുന്ന കെഎം മാണിയ്ക്ക് ഒരു കോടി രൂപ കൈക്കൂലി നല്‍കി എന്നായിരുന്നു ബാര്‍ മുതലാളി ബിജു രമേശിന്റെ ആരോപണം.
മാണി അഞ്ച് കോടി രൂപ ആവശ്യപ്പെട്ടതില്‍ ഒരു കോടി രൂപ മൂന്ന് തവണയായി തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ വച്ചും മാണിയുടെ പാലായിലുളള കുടുംബ വീട്ടില്‍ വച്ചും നല്‍കിയതായും ബിജു ആരോപിച്ചിരുന്നു. ഈ ആരോപണം അന്ന്വേഷിക്കാന്‍ പ്രതിപക്ഷ നേതാവായിരുന്ന വിഎസ് അച്യുതാനന്ദന്‍ ആഭ്യന്തരമന്ത്രി ആയിരുന്ന രമേശ് ചെന്നിത്തലയ്ക്ക് കത്ത് നല്‍കിയിരുന്നു.
ചെന്നിത്തല കത്ത് വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറി. വിജിലന്‍സ് നടത്തിയ അന്ന്വേഷണത്തിലാണ് കെഎം മാണി ഏക പ്രതിയായി ബാര്‍ കോഴക്കേസ് ഉണ്ടായത്. യുഡിഎഫ് ഭരണകാലത്ത് വിജിലന്‍സ് നടത്തിയ രണ്ട് അന്വേഷണത്തില്‍ രണ്ട് തവണയും മാണിയെ കുറ്റ വിമുക്തനാക്കുന്ന റിപ്പോര്‍ട്ടാണ് വിജിലന്‍സ് സംഘം കോടതിയില്‍ നല്‍കിയത്. ഈ റിപ്പോര്‍ട്ടുകളെല്ലാം വിഎസ് അടക്കമുളള ഹര്‍ജിക്കാരുടെ ആവശ്യത്തെ തുടര്‍ന്ന് കോടതി നേരത്തെ തളളിയിരുന്നു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക