കവരത്തി മുതൽ കാശ്മീർ വരെ. സേവന രംഗത്ത് കാശ്മീർ താഴ്‌വരയിൽ നിന്നും ലഭിച്ച സ്നേഹമസ്രണമായ അനുഭവങ്ങൾ പങ്കുവെച്ച് ഡോ.അലി അസ്ഹർ.

0
381

വിഭജനത്തിൻ്റെ… വിഭാഗീയതയുടെ… അതി തീവ്രമായ വേദനയിലും ദുഃഖത്തിലും കഴിയുന്ന പ്രദേശങ്ങളിൽ ഒന്നാണ് കശ്മീർ…
കവരത്തി ആയാലും കശ്മീർ ആയാലും പാവപ്പെട്ടവൻ്റെ വേദനയും വിശപ്പും ഒന്ന് തന്നെയാണ്…”
പറയുന്നത് ലക്ഷദ്വീപിന്റെ പ്രിയപ്പെട്ട ഓങ്കോളജിസ്റ്റ് ഡോ.അലി അസ്ഹർ. സേവന പ്രവർത്തനവുമായി കാശ്മീരിൽ എത്തിയപ്പോൾ അവിടെ കണ്ട വശ്യ സൗന്ദര്യവും അവിടുത്തെ ജനങ്ങൾ നൽകിയ സ്നേസമസ്രണമായ സ്വീകരണങ്ങളും വരച്ചുകാണിച്ചുകൊണ്ട് അദ്ദേഹം തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിന് താഴെ ഒരുപാട് പേരാണ് കമന്റുകൾ രേഖപ്പെടുത്തുന്നത്. കഴിഞ്ഞ മൂന്ന് വർഷമായി കാശ്മീർ കേന്ദ്രീകരിച്ച് പാലിയേറ്റീവ് പ്രവർത്തനങ്ങൾ നടത്തി വരികയാണ് ഡോ.അലി അസ്ഹർ.

“ബദാമും വാൾനട്ടും പൊടിച്ചിട്ട രുചികരമായ ചൂട് ഗാവയും…
അതൊഴിച്ച് തന്നു കുടിപ്പിച്ച ഉമ്മമാരും…
നിൻ്റെ താഴ്‌വരയിൽ കൂടിയൊഴുകുന്ന തടാകത്തിൽ നിന്നും പിടിച്ച മത്സ്യം പൊരിച്ചതും…
പേരറിയാത്ത കുറേയധികം പഴങ്ങളും…
തൻ്റെ കഫേയിൽ ഇല്ലാത്ത സ്പെഷ്യൽ ഡിഷ് നായി മറ്റൊരു കടയിലേക്ക് ഓടിപോയി അതുമായി തിരിച്ചു വന്ന പത്തു വയസുകാരൻ നൂർ ബിലാലും…” അങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ വരികൾ.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം.

ഭാരതത്തിൻ്റെ പല ഭാഗങ്ങളിലുള്ള ജനങ്ങൾക്ക് എൻ്റെ സേവനം…
അർഹിക്കുന്നവർക്ക് എൻ്റെ വേതനത്തിൽ നിന്നൊരു വിഹിതം…
അതിലുപരി സ്നേഹവും സൗഹൃദവും നമ്മുടെ സമയവും…
ജ്ഞാനത്തിൻ്റെ ശകലം…
ഇതൊക്കെയായിരുന്നു എൻ്റെ സ്വപ്നങ്ങൾ…

കവരത്തി മുതൽ കശ്മീർ വരെ, ഭാരതത്തിലെ ജനങ്ങളെ സേവിക്കാൻ കഴിഞ്ഞു…

വിഭജനത്തിൻ്റെ… വിഭാഗീയതയുടെ… അതി തീവ്രമായ വേദനയിലും ദുഃഖത്തിലും കഴിയുന്ന പ്രദേശങ്ങളിൽ ഒന്നാണ് കശ്മീർ…

കവരത്തി ആയാലും കശ്മീർ ആയാലും പാവപ്പെട്ടവൻ്റെ വേദനയും വിശപ്പും ഒന്ന് തന്നെയാണ്..

കഴിഞ്ഞ മൂന്നു വർഷത്തോളമായി അവിടത്തെ പാലിയേററീവ് കെയർ രംഗവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു വരുന്നു…

ലക്ഷദ്വീപ് പോലെ തന്നെ ബാഹ്യസൗന്ദര്യം ഏറെയുള്ള കശ്മീർ താഴ്‌വാരം…
അതിൻ്റെയുള്ളിൽ രോഗികളും അവരുടെ വേദനകളും ഇടക്കിടെയുണ്ടാകുന്ന എൻകൗണ്ടറുകളും…

അവിടെ സാന്ത്വനവും സേവനവും എത്തിക്കുക…
എന്നോ എൻ്റെ കാമുകിയായി തീർന്ന കശ്മീരിന് സ്നേഹവും സഹായവും നൽകുക…

കഴിഞ്ഞ ഒക്ടോബർ മാസത്തിലാണ് GMC കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിക്കുന്നത്…

ശ്രീനഗറിൽ നിന്നും ഗുൽമാർഗ് വഴി ബാരാമുള്ള…
അവിടെ GMC യിൽ ട്രെയിനിംഗ് പരിപാടി…
മെഡിക്കൽ ക്യാമ്പ്…

ഗന്ദേർബാൽ ജില്ലയിൽ ഹോം കെയർ…
തുടർന്ന് പുൽവാമ, ആനന്ദ്നാഗ്, പഹല്ഗാം..എന്നിവിടങ്ങളിൽ…

എൻ്റെ പ്രിയ കശ്മീർ…
വഴിയോരങ്ങളിൽ നിന്ന് നിൻ്റെ പ്രിയപ്പെട്ട ജനങ്ങൾ തന്ന മധുരമേറിയ ആപ്പിളുകളും… 🍎
വന്യമൃഗങ്ങൾ അധിവസിക്കുന്ന കാടുക ളിലൂടെ സഞ്ചരിക്കുമ്പോൾ പ്രിയപ്പെട്ടവർ കൊടുത്തുവിട്ട രസപൂർണമായ സബർ ജല്ലികളും… 🍐
വീടുകൾ സന്ദർശിക്കുമ്പോൾ അവർ തന്ന പുറം തോടോട് കൂടിയ വാൾനട്ട്…
ബദാമും വാൾനട്ടും പൊടിച്ചിട്ട രുചികരമായ ചൂട് ഗാവയും…
അതൊഴിച്ച് തന്നു കുടിപ്പിച്ച ഉമ്മമാരും…
നിൻ്റെ താഴ്‌വരയിൽ കൂടിയൊഴുകുന്ന തടാകത്തിൽ നിന്നും പിടിച്ച മത്സ്യം പൊരിച്ചതും…
പേരറിയാത്ത കുറേയധികം പഴങ്ങളും…
തൻ്റെ കഫേയിൽ ഇല്ലാത്ത സ്പെഷ്യൽ ഡിഷ് നായി മറ്റൊരു കടയിലേക്ക് ഓടിപോയി അതുമായി തിരിച്ചു വന്ന പത്തു വയസുകാരൻ നൂർ ബിലാലും…
പ്രണയ തടാകമായ ഡൽ…
അതിൻ്റെ പരിസരത്ത് ചൂടുള്ള മോമോസും കേബാബും…

ഒക്കെ നിൻ്റെ പ്രണയ നിബദ്ധമായ ആലിംഗനത്തിൽ,
അന്തേവാസികളുടെ സ്നേഹ ബന്ധനത്തിൽ,
ഒന്നുമല്ലാതായി തീരുന്നു…

കശ്മീർ എന്ന സ്വർഗം…
അതിൽ വസിക്കുന്നവരുടെ…
അതിൽ നിന്ന് പലായനം ചെയ്തവരുടെ…
സ്നേഹത്തിലൂടെ… സ്വഭാവത്തിലൂടെ..
ഞാൻ അനുഭവിച്ചറിയുന്നു…
എൻ്റെ പ്രണയം മാംസനിബദ്ധമല്ലാതായി തീരുന്നു….

#kashmir
#gmcbaramulla


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here