ടി.ടി ശിഹാബുദ്ദീന് കിൽത്താൻ സൊസൈറ്റി പ്രസിഡന്റ് സ്ഥാനത്ത് തുടരാം. ബി.ജെ.പിക്ക് ആശ്വാസമായി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

0
468

കൊച്ചി: കിൽത്താൻ സൊസൈറ്റി പ്രസിഡന്റ് ആയിരുന്ന കോൺഗ്രസ് നേതാവ് ടി.ടി ശിഹാബുദ്ദീൻ ബി.ജെ.പിയിൽ ചേർന്നതിനെ തുടർന്ന് കിൽത്താൻ സൊസൈറ്റി ഭരണം ബി.ജെ.പി പിടിച്ചെടുത്തിരുന്നു. തുടർന്ന് കോൺഗ്രസ് അംഗത്തിന്റെ പിന്തുണയോടെ എൻ.സി.പി കൊണ്ടു വന്ന അവിശ്വാസ പ്രമേയം പാസ്സാവുകയും ഭരണം എൻ.സി.പി പിടിച്ചെടുക്കുകയും ചെയ്തു. എന്നാൽ ഈ നടപടിക്രമങ്ങൾ ചോദ്യം ചെയ്തു കൊണ്ട് ടി.ടി ശിഹാബുദ്ദീൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ കേസിലാണ് ഇപ്പോൾ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ടി.ടി ശിഹാബുദ്ദീന് പ്രസിഡന്റ് സ്ഥാനത്ത് തുടരാമെന്നും പ്രസിഡന്റ് എന്ന നിലയിൽ അദ്ദേഹത്തിന്റെ ഔദ്യോഗിക കൃത്യ നിർവഹണത്തിന് തടസ്സം നിൽക്കരുതെന്നും ഇടക്കാല ഉത്തരവിൽ പറയുന്നു.

Advertisement

കേസിൽ ലക്ഷദ്വീപ് ഭരണകൂടം ടി.ടി ശിഹാബുദ്ദീന് അനുകൂലമായ നിലപാടാണ് കോടതിയിൽ സ്വീകരിച്ചത്. എൻ.സി.പി പ്രതിനിധിയെ പ്രസിഡന്റായി തിരഞ്ഞെടുത്ത സൊസൈറ്റി രജിസ്ട്രാർ, ഡയരക്ടർ ബോർഡ് എന്നിവരുടെ തീരുമാനം ഒരു മാസത്തേക്ക് മരവിപ്പിക്കുന്നതായും അതുവരെ ടി.ടി ശിഹാബുദ്ദീന് പ്രസിഡന്റ് സ്ഥാനത്ത് തുടരാം എന്നുമാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ പറയുന്നത്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here