കവരത്തി: ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് എല്ലാ ദ്വീപുകളിലെയും വിവിധ ഭാഗങ്ങളിൽ സൗജന്യ വൈഫൈ ലഭ്യമാക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള വിവിധ ഇടങ്ങളിലാണ് വൈഫൈ സൗകര്യം ലഭ്യമാവുക. അഞ്ചുവർഷത്തേക്ക് പദ്ധതി നടത്തിപ്പിന് 79,99,986 രൂപ ചെലവാകുമെന്ന് ബിഎസ്എൻഎൽ ഡെപ്യൂട്ടി മാനേജർ എസ്റ്റിമേറ്റ് നൽകിയിരുന്നു. പദ്ധതിക്ക് ആവശ്യമായ തുക എംപി ഫണ്ടിൽ നിന്നും ഈടാക്കാൻ എംപി അനുമതി നൽകി.

ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക