കവരത്തി: കേന്ദ്ര പൂളിൽ നിന്നുള്ള വിവിധ മെഡിക്കൽ ബിരുദ കോഴ്സുകളിലേക്ക് ലക്ഷദ്വീപ് കോട്ട വഴി പ്രവേശനം നേടുന്നതിന് ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ് അപേക്ഷ ക്ഷണിച്ചു. നീറ്റ് പരീക്ഷയിൽ അർഹത നേടിയ വിദ്യാർത്ഥികൾക്കാണ് അപേക്ഷിക്കാനാവുക. മുൻ വർഷത്തേക്കാൾ (4സീറ്റ് ) MBBS സീറ്റിൽ കേന്ദ്രം വർധന വരുത്തി. 7 എംബിബിഎസ്, രണ്ട് ബി ഡി എസ്,മൂന്ന് ബി എ എം എസ്, മൂന്ന് ബി എച്ച് എം എസ് സീറ്റുകളിലേക്കാണ് പ്രവേശനം ലഭിക്കുക. സെപ്റ്റംബർ 21ന് മുമ്പ് ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.

ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക