കൊച്ചി: ലക്ഷദ്വീപ് നിവാസികൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന യാത്രാമേഖലയിലെ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണണമെന്ന് എൻസിപി ലക്ഷദ്വീപ് മൈൻലാൻഡ് യൂണിറ്റ് ആവശ്യപ്പെട്ടു. ഒരുപാട് പാവപ്പെട്ട രോഗികളും സാധാരണക്കാരും ടിക്കറ്റ് കിട്ടാതെ കഷ്ടപ്പെടുകയാണ് ഇന്ന് ഓടിക്കൊണ്ടിരിക്കുന്ന കപ്പലുകൾ നാലും, അഞ്ചും ദ്വീപുകളിലേക്ക് ആയിട്ട് പ്രോഗ്രാം ചാർട്ട് ചെയ്തു കൊണ്ടാണ് ഓടിക്കുന്നത് അതിനുപകരം രണ്ടോ, മൂന്നോ ദ്വീപുകളിലേക്ക് മാത്രം പ്രോഗ്രാം ഷെഡ്യൂൾ ചെയ്താൽ തീരുന്ന പ്രശ്നങ്ങളേയുള്ളൂ എന്നാലും ദീപു ജനതയെ കഷ്ടപ്പെടുത്തുന്ന നടപടിയാണ് ദ്വീപ് ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്നത്.

ഇതിന് ഉടൻ പരിഹാരം കാണണമെന്നും, മൺസൂൺ സീസൺ തീരാറായിട്ടും സ്പീഡ് വെസ്സലുകൾ ഒന്നും ഇതുവരെ യാത്രക്ക് തയ്യാറായിട്ടില്ല ഇതിലും യുദ്ധകാല അടിസ്ഥാനത്തിൽ നടപടികൾ എടുത്ത് യാത്രയ്ക്ക് സജ്ജമാക്കണമെന്നും , കൊച്ചി സ്കാനിങ് സെന്ററിൽ നിന്നും ലഗേജുകൾ വാഹനത്തിലേക്ക് കയറ്റുന്നതിന്റെയും ഇറക്കുന്നതിന്റെയും ഉത്തരവാദിത്വം ബസിന്റെ ക്വട്ടേഷനിൽ ഉണ്ടായിട്ടും അത് നടപ്പിലാക്കാത്ത ഭരണകൂട നയം തിരുത്തണമെന്നും, യാത്രക്കാരുടെ ബോർഡിങ് സമയത്ത് വരുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് എൻ സി പി ലക്ഷദ്വീപ് മെയിൻ ലാൻഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ ലക്ഷദ്വീപ് പോർട്ട് ഡിപ്പാർട്ട്മെൻറ് ഡെപ്യൂട്ടി ഡയറക്ടർ എം. കെ ഷക്കീൽ അഹ്മദിന് നിവേദനം നൽകി. നടപടിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടിറങ്ങാനും തീരുമാനിച്ചതായി പ്രസിഡണ്ട് എ.ബി.ഫസൽ അറിയിച്ചു.

എൻസിപി മെയ്ൻ ലാൻഡ് യൂണിറ്റ് പ്രസിഡണ്ട് എ .ബി ഫസൽ, എൻ വൈ സി മെയ്ൻ ലാൻഡ് യൂണിറ്റ് പ്രസിഡണ്ട് എം.പി മുജീബ് ഖാൻ, ടി.പി അബ്ദു റസാഖ്, കെ.ഐ നിസാമുദ്ധീൻ, കോമളം കോയ, പി.വി.നിയാസ് അഹ്മദ്, തുടങ്ങിയവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.

ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക