DG-AFL; അൽഫിയയും മഹാത്മായും സമനിലയിൽ പിരിഞ്ഞു

0
660

അമിനി: DG AFL സീസൺ 2-ലെ 11-ാം മത്സരമായ ഇന്നലത്തെ മത്സരം അൽഫിയയും മഹാത്മയും തമ്മിൽ അരങ്ങേറി. ആവേശോജ്ജ്വലമായ പോരാട്ടം തമ്മിൽ ഗോളുകളൊന്നുമടിക്കാതെ സമനിലയിൽ അവസാനിച്ചു. എതിർ ടീമിന്റെ ഗോൾ വല തകർക്കാനുള്ള ഇരു ടീമുകളുടെയും തീവ്രപ്രയത്നം ഒരുപോലെ വിഫലമായി അവസാനിച്ചു. കഴിഞ്ഞ കളികളിൽ നിന്നെല്ലാം വളരെ മെച്ചപ്പെട്ട പ്രകടനമായിരുന്നു ഇന്നലത്തെ മഹാത്മയുടെ പ്രകടനം. D ബോക്സിനകത്ത് പലതവണ മഞ്ഞപ്പടയുടെ ഡിഫന്റ് നിരയെ വെട്ടിച്ച് കേറാൻ സാധിച്ചിരുന്നെങ്കിലും ടാർജറ്റ് നേടാൻ സാധിച്ചില്ല. കൃത്യമായ ടാർജറ്റ് ഷോട്ട് വീഴ്ത്താൻ 2 തവണ മഹാത്മാ ടീമിന് സാധിച്ചെങ്കിലും അൽഫിയയുടെ ഗോൾകീപ്പർ മുഹമ്മദ് താജുദ്ധീൻ അനായാസം സേവ് ചെയ്തു. രണ്ട് പകുതിയിലുമായി പിന്നെയും ഒരു പാട് അവസരങ്ങൾ മഹാത്മ ടീമിന് ലഭിച്ചിരുന്നു. അൽഫിയ ടീമിന് പക്ഷെ ലഭിച്ച അവസരങ്ങൾ നന്നേ കുറവായിരുന്നു. പലപ്പോഴും Half area യുടെ അപ്പുറത്തോട്ട് പന്ത് കിട്ടാത്ത അവസ്ഥയായിരുന്നു. പരിക്ക് കാരണം കളിയിൽ പങ്കെടുക്കാൻ സാധിക്കാത്ത മിഡ് ഫീൽഡർ ഇമ്രാൻഖാന്റെ അഭാവം ഇന്നലത്തെ കളിയിൽ വ്യക്തമായി കാണാമായിരുന്നു. ഗോൾ ഒന്നും തന്നെ വഴങ്ങാതെ സമനിലയിൽ കളി അവസാനിച്ചതിനാൽ പോയിന്റ് പട്ടികയിൽ മുന്നിലെത്താൻ സാധിച്ചിട്ടുണ്ടെങ്കിലും അൽഫിയ ടീമിന്റെ പ്രകടനം കഴിഞ്ഞ കളികളെ അപേക്ഷിച്ച് മെച്ചപ്പെട്ടതായിരുന്നില്ല. തന്റേതായ ശൈലിയിൽ മികച്ച കളി കാഴ്ച്ചവെച്ച മഹാത്മയുടെ സ്ട്രൈക്കർ ലിറാർ, രണ്ടിലധികം തവണ ഓൺ ടാർജറ്റ് ഷോട്ടുകളും മികച്ച ടാക്ലിങ്ങും നടത്തിയിരുന്നു. ഇന്നലത്തെ MoM ന് അർഹത നേടിയതും ഇദ്ധേഹമായിരുന്നു.
അതേ സമയം ഇന്ന് രാവിലെ നടക്കാനിരുന്ന അൽ-മുബാറക്കും TBC യും തമ്മിലുള്ള മത്സരം മഴ മൂലം ഇരു ടീമുകള്ക്കും ഓരോ പോയിന്റ് വീതം നൽകി മത്സരം ഉപേക്ഷിച്ചു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here