ഉത്തർപ്രദേശ്: ദേശീയ മാസ്റ്റേഴ്സ് നീന്തൽ മത്സരത്തിൽ അഭിമാന നേട്ടവുമായി കിൽത്താൻ ദ്വീപ് സ്വദേശി മുഹമ്മദ് റാഷിദ്. നൂറ് മീറ്റർ ഫ്രീസ്റ്റൈൽ ഇനത്തിൽ ലക്ഷദ്വീപിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത റാഷിദ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ ഇതേ ഇനത്തിൽ ലക്ഷദ്വീപിന്റെ മുസ്തഫാ യു.സി ആറാം സ്ഥാനത്തിന് അർഹനായി. തമിഴ്നാടിന്റെ ശരത് മുകുന്ദനാണ് ഒന്നാം സ്ഥാനത്തിന് അർഹത നേടിയത്. 01:00:53 മിനുറ്റ് കൊണ്ടാണ് ശരത് നൂറ് മീറ്റർ ഫ്രീസ്റ്റൈൽ നീന്തൽ പൂർത്തിയാക്കിയത്. രണ്ടാം സ്ഥാനത്തിന് അർഹത നേടിയ ലക്ഷദ്വീപിന്റെ അഭിമാനമായ മുഹമ്മദ് റാഷിദ് 01:07:01 മിനുറ്റ് സമയമെടുത്തു. ആറാം സ്ഥാനത്തിന് അർഹത നേടിയ മുസ്തഫാ യു.സി 01:14:50 മിനുറ്റകൾ കൊണ്ട് പൂർത്തിയാക്കി. ഉത്തർപ്രദേശ് സ്വിമ്മിംഗ് അസോസിയേഷൻ സംഘടിപ്പിച്ച ദേശീയ നീന്തൽ മത്സരത്തിൽ ലക്ഷദ്വീപിന് വേണ്ടി പങ്കെടുത്ത മറ്റ് താരങ്ങളായ അബ്ദുൽ സമദ് വി.ഐ, ബദറുദ്ദീൻ എ.പിയും മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. ഇരുവരും നിശ്ചിത ദൂരം ആദ്യമായി പൂർത്തിയാക്കിയ ഇരുപത്തിയഞ്ച് പേരുടെ പട്ടികയിൽ ഇടം നേടി.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക