ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ജനദ്രോഹ നടപടിക്കെതിരെ വൻ ജനപങ്കാളിത്തത്തോടെ എൻ.സി.പി ലക്ഷദ്വീപ് മൈൻലാന്റ് യൂണിറ്റ് ബേപ്പൂരിൽ ധർണ്ണ നടത്തി. വീഡിയോ കാണാം ▶️

0
336

ബേപ്പൂർ: ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ജനദ്രോഹ നടപടിക്കെതിരെയും ബേപ്പൂർ പോർട്ടിനോട് കാണിക്കുന്ന അവഗണനക്കെതിരെയും എൻ.സി.പി ലക്ഷദ്വീപ് മൈൻലാന്റ് യൂണിറ്റ് ബേപ്പൂരിൽ ധർണ്ണ നടത്തി. എൽ.ഡി.എഫ് കോഴിക്കോട് ജില്ലാ കൺവീണരും എൻ.സി.പി ജില്ലാ പ്രസിഡന്റുമായ മുക്കം മുഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു. വൻ ജനപങ്കാളിത്തത്തോടെ നടന്ന ധർണ്ണയിൽ ലക്ഷദ്വീപിലെയും കേരളത്തിലെയും പാർട്ടിയുടെയും പോഷക സംഘടനകളുടെയും നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.

കടലിനോട് മല്ലിട്ടു ജീവിച്ച ലക്ഷദ്വീപുകാരുടെ ജീവിതം തന്നെ ത്യാഗനിർഭരമായതാണെന്ന് എൻ.സി.പി രാഷ്ട്രീയകാര്യ സമിതി അംഗം എ.കുന്നിക്കോയ തങ്ങൾ പറഞ്ഞു. അതുകൊണ്ട് തന്നെ തീച്ചൂളയിൽ നിന്നും ഉയർന്നു വന്ന ലക്ഷദ്വീപുകാരെ ഭയപ്പെടുത്തി കീഴ്പ്പെടുത്താൻ കോഡാ പട്ടേൽ ഉൾപ്പെടെയുള്ള ഭീരുക്കൾക്ക് സാധിക്കില്ല. ഉയർന്ന വിദ്യാസമ്പന്നരായ ആളുകൾ ഇരുന്ന കസേരയിൽ ഇരുന്നു കൊണ്ട് ജനങ്ങളെ പരമാവധി ദ്രോഹിക്കാനാണ് പട്ടേൽ ശ്രമിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

ബേപ്പൂർ തുറമുഖം നഷ്ടമായാൽ അത് ദ്വീപുകാർക്കും ബേപ്പൂർ നിവാസികൾക്കും ഒരുപോലെ ദുരിതമാവും എന്ന് എൻ.സി.പി ലക്ഷദ്വീപ് മൈൻലാന്റ് യൂണിറ്റ് ജനറൽ സെക്രട്ടറി ഹാമിദ് ചെറിയകോയ പറഞ്ഞു. ലക്ഷദ്വീപിനെ സംരക്ഷിക്കാൻ വേണ്ടിയുള്ള പോരാട്ടങ്ങളുടെ തുടക്കമാണ് ഇത് എന്നും എല്ലാ രാഷ്ട്രീയ പാർട്ടികളും സമരങ്ങളുമായി മുന്നോട്ട് വരണം എന്നും അദ്ദേഹം ഓർമപ്പെടുത്തി. എൽ.എസ്.എ ജനറൽ സെക്രട്ടറി സഫറുള്ള ഖാൻ ആശംസ അർപ്പിച്ച് സംസാരിച്ചു. എൻ.സി.പി, എൻ.വൈ.സി, എൽ.എസ്.എ നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.

Follow DweepMalayali Whatsapp Channel

ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here