വികസിത് ഭാരത് സങ്കൽപ് യാത്രയുടെ ഭാഗമായുള്ള ലക്ഷദ്വീപിലെ പരിപാടികൾ പുരോഗമിക്കുന്നു. വീഡിയോ കാണാം ▶️

0
196

കവരത്തി: വികസിത് ഭാരത് സങ്കൽപ് ആശയങ്ങൾ പ്രദർശിപ്പിക്കുന്ന ഐ.ഈ. സി (ഇൻഫർമേഷൻ, എജുക്കേഷൻ & കമ്യുണിക്കേഷൻ) പ്രചരണ യാത്രാ വാൻ കവരത്തി ദ്വിപിലെ വിവിധ പ്രദേശങ്ങളിലെ സ്വീകരണങ്ങൾ ഏറ്റു വാങ്ങി മുന്നേറുകയാണ്. ഒപ്പം അഡ്മിനിസ്ട്രേഷനിലെ വിവിധ വകുപ്പുകളുടെ കുട്ടായ്മയിൽ ആരോഗ്യം, കാർഷികം, മത്സ്യബന്ധനം, ഐ ടി ഉൾപ്പെടെ വിവിധ മേഖലകളിലെ കേന്ദ്ര പദ്ധതികളെ കുറിച്ചും അവയുടെ സേവനങ്ങളെയും പരിചയപ്പെടുത്തുന്ന ബ്രഹത്തായ സ്റ്റാളുകൾ കവരത്തി ഗാന്ധി സ്ക്വയറിൽ പൊതുജനങ്ങൾക്കായി പ്രദർശനമാരംഭിച്ചു.

കലക്ടറും ജില്ലാ മജിസ്‌ട്രേറ്റും ആയ ശ്രീ അർജുൻ മോഹൻ, ഡി. എഫ്.ഒ ശ്രീ സന്തോഷ് കുമാർ റഡ്ഡി വി, ഡെപ്യൂട്ടി കളക്ടർ ഹിമാൻഷു യാദവ് എന്നിവരുടെ നേത്രത്ത്വത്തിൽ കേന്ദ്രാവിഷ്‌കൃത ക്ഷേമ പദ്ധതികളായ പ്രധാന മന്ത്രി മത്സ്യ സംപദ യോജന, കിസാൻ ക്രഡിറ്റ് കാർഡ്, ന്യൂട്രീ ഗാർഡൻ. ഉൾപ്പെടെയുള്ള വിവിധ പദ്ധതികളുടെ ഗുണഭോക്താക്കൾക്ക് സ്റ്റാളുകളിൽ നിന്നു തന്നെ കാർഡുകൾ വിതരണം ചെയ്തു.

Follow DweepMalayali Whatsapp Channel

ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here