കവരത്തി: പൗരത്വ ഭേദഗതി ബില്ലിനെതിരെ എൻ.സി.പി, കോൺഗ്രസ്, സി.പി.എം, ജെ.ഡി.യു എന്നീ പാർട്ടികൾ കൂട്ടായി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. കവരത്തി പഞ്ചായത്ത് ഓഫീസിൽ നിന്നും ആരംഭിച്ച മാർച്ച് പഞ്ചായത്ത് സ്റ്റേജിൽ സമാപിച്ചു. രാഷ്ട്രീയ ഭേദമന്യേ നൂറുകണക്കിന് യുവാക്കൾ പങ്കെടുത്തു. കവരത്തി വില്ലേജ് ദ്വീപ് പഞ്ചായത്ത് ചെയർപേഴ്സൺ ശ്രീ.അബ്ദുൽ ഖാദർ ഉൾപ്പെടെ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയം നേതാക്കൾ നേതൃത്വം നൽകി. പൗരത്വ ഭേദഗതി ബിൽ പിൻവലിക്കുന്നത് വരെ ശക്തമായ പ്രക്ഷോഭം തുടരുമെന്ന് ശ്രീ.അബ്ദുൽ ഖാദർ പറഞ്ഞു. മുഴുവൻ രാഷ്ട്രീയ പാർട്ടികളും ഐക്യത്തോടെ അണിനിരന്ന സമരം ലക്ഷദ്വീപിന്റെ ചരിത്രത്തിൽ ഇടംപിടിക്കുമെന്നും വർത്തമാന ഇന്ത്യയിൽ ഫാഷിസത്തെ നേരിടാൻ എല്ലാ ജനാധിപത്യ കക്ഷികളും ഐക്യത്തോടെ ഒന്നിക്കേണ്ടത് അത്യാവശ്യമാണെന്നും. ശ്രീ.ടി ചെറിയകോയ പറഞ്ഞു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക