പ്രധാനമന്ത്രിയ്‌ക്കെതിരെ പാക് മന്ത്രിയുടെ വിവാദ പരാമർശം; ലക്ഷദ്വീപിൽ ബിജെപി പ്രതിഷേധം സംഘടിപ്പിച്ചു.

0
438

കവരത്തി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീർത്തിപ്പെടുത്തിയ പാക് മന്ത്രിയുടെ വിവാദപരമായ പരമാർശത്തിനെതിരെ രാജ്യവ്യാപകമായ ബിജെപി പ്രതിഷേധം സംഘടിപ്പിച്ചു. പ്രധാനമന്ത്രിയ്‌ക്കെതിരെ പാകിസ്താൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരി നടത്തിയ അപകീർത്തികരമായ പരാമർശത്തിനെതിരെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

കവരത്തിയിൽ ബിജെപി പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. ബിജെപി ആസ്ഥാനത്ത് നടന്ന പരിപാടിയിൽ ബിജെപി ലക്ഷദ്വീപ് ഘടകം ജനറൽ സെക്രട്ടറി എച്ച്.കെ മുഹമ്മദ്‌ ഖാസിം, സെയ്ദ് അലിയും നേതൃത്വം നൽകി.

രാജ്യ വ്യാപകമായി എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും പ്രതിഷേധം സംഘടിപ്പിച്ചു . ഇവിടങ്ങളിൽ പാക് മന്ത്രിയുടെ കോലം കത്തിച്ചും പ്ലാകാർഡ് ഉയർത്തിയും പ്രവർത്തകർ പ്രതിഷേധ പ്രകടനങ്ങൾ നടത്തി. വിദേശകാര്യമന്ത്രിയുടെ ലജ്ജാകരമായ പരാമശത്തെ അപലപിക്കുന്നതായി ബിജെപി വ്യക്തമാക്കിയിരുന്നു. പാകിസ്താൻ ദിനംപ്രതി തകർന്നുകൊണ്ടിരിക്കുകയാണെന്നും അരാജകത്വം, നിയമ ലംഘനങ്ങൾ തുടങ്ങിയവയിൽ നിന്ന് ലോക ശ്രദ്ധ തിരിക്കാനായാണ് ഇത്തരം പരാമർശം നടത്തിയതെന്നും ബിജെപി നേതൃത്വം ആരോപിച്ചു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here