കൊച്ചി: പുതിയ പഞ്ചായത്ത് റഗുലേഷനിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരങ്ങൾ വെട്ടിക്കുറച്ച സാഹചര്യത്തിലും ബി.ജെ.പിക്കെതിരെ ദേശീയ തലത്തിൽ പ്രതിപക്ഷ ഐക്യത്തിന് ശ്രമങ്ങൾ നടക്കുന്ന സാഹചര്യത്തിലും പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബിജെപി ഇതര പാർട്ടികൾ മുന്നണിയായി മത്സരിക്കണമെന്ന ആഹ്വാനവുമായി ഡോ മുഹമ്മദ് സാദിഖ്.
ഡോ. സാദിഖ് സാമൂഹിക മാധ്യമങ്ങളിൾ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം.
പുതിയ പഞ്ചായത്ത് റഗുലേഷനിൽ അധികാരങ്ങൾ വെട്ടിക്കുറച്ചതുകൊണ്ടും ദേശീയ രാഷ്ട്രീയത്തിൽ BJP വിരുദ്ധമുന്നണി രൂപപ്പെട്ടു വരുന്നതു കൊണ്ടും ലക്ഷദ്വീപിലെ BJP വിരുദ്ധ കക്ഷികൾ ഒന്നിച്ച് നിന്ന് കൊണ്ട് പഞ്ചായത്ത് റഗുലേഷൻ എതിർക്കേണ്ടതാണ്. അതുകൊണ്ട് വരുന്ന പഞ്ചായത്ത് എലക്ഷനിൽ ലക്ഷദ്വീപിലെ മുഴുവൻ BJP വിരുദ്ധ കക്ഷികൾ ഒന്നിച്ച് മൽസരിക്കണമെന്ന് ലക്ഷദ്വീപ് JD (U ) എല്ലാ പാർട്ടി കളോടും അഭ്യർത്ഥിക്കുന്നു. അല്ലാത്ത പക്ഷം നമ്മുടെ അനൈക്യം ഒരിക്കൽക്കൂടി അവർക്ക് മനസ്സിലാവും.
ഇത്തരത്തിലൊരു ഐക്യം സാധ്യമാക്കാൻ JD (U) പരമാവധി ശ്രമിക്കുന്നതാണ്. അല്ലാത്തപക്ഷം SLF റഗുലേഷനെതിരെ ഹൈക്കോടതിയിൽ കൊടുത്ത കേസിന് ആത്മാർത്ഥതയില്ലാത്തതാകും. എല്ലാ പാർട്ടികളും ചിന്തികുക.
ഈ ഐക്യം നടന്നില്ലെങ്കിൽ JD (U) എലക്ഷൻ ബഹിഷ്കരിക്കുന്നത് വരെ ആലോചിക്കും.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക