ലോക്‌സഭാ തിരഞ്ഞെടുപ്പ് മാര്‍ച്ച് മാസം പ്രഖ്യാപിക്കാനൊരുങ്ങി തിരഞ്ഞെടുപ്പ് കമ്മീഷന്‍.

0
684

ന്യൂഡല്‍ഹി:  തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ച്ച് ആദ്യവാരം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തിയതി പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ജൂണ്‍ മൂന്നിനാണ് നിലവിലെ ലോക്‌സഭയുടെ കാലാവധി അവസാനിക്കുക.
എത്രഘട്ടങ്ങളായി തിരഞ്ഞെടുപ്പ് നടത്തണം എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുത്തിന് ശേഷമാകും തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുകയെന്നാണ് സൂചനകള്‍. സുരക്ഷാ സേനാംഗങ്ങളുടെ എണ്ണം, വിന്യസിക്കാന്‍ സാധിക്കാവുന്ന പരമാവധി പ്രദേശങ്ങള്‍, വോട്ടിങ് മെഷീനുകള്‍ എന്നിവയുടെ കാര്യത്തില്‍ വ്യക്തത വരേണ്ടതുണ്ട്. ഇതിനായുള്ള ആലോചനകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തുടങ്ങിയെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഇവയിലെല്ലാം ഏകദേശ ധാരണ ഉണ്ടായാല്‍ മാര്‍ച്ച് ആദ്യവാരത്തില്‍ തന്നെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള തിയതി പ്രഖ്യാപിച്ചേക്കും.

ആന്ധ്രാ പ്രദേശ്, ഒഡീഷ, സിക്കിം, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പുകളും ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നടത്താനാണ് കമ്മീഷന്‍ ആലോചിക്കുന്നത്. ഇതോടൊപ്പം ജമ്മുകശ്മീരിലും തിരഞ്ഞെടുപ്പ് നടത്തേണ്ടതായി വരും. ജമ്മുകശ്മീര്‍ നിയമസഭ പിരിച്ചുവിട്ടിരിക്കുന്നതിനാല്‍ മെയ്മാസത്തിനുള്ളില്‍ അവിടെ തിരഞ്ഞെടുപ്പ് നടത്തേണ്ടതായുണ്ട്. ഇക്കാര്യത്തില്‍ സുരക്ഷാ സാഹചര്യങ്ങള്‍ പരിശോധിച്ചതിന് ശേഷമെ തീരുമാനമുണ്ടാകു.
2004 ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടത്തിയത് നാലുഘട്ടങ്ങളായാണ്. ഫെബ്രുവരി 29 തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുകയും എപ്രില്‍, മെയ് മാസങ്ങളിലായി നാലുഘട്ടങ്ങളായി തിരഞ്ഞെടുപ്പ് നടത്തുകയും ചെയ്തു. 2009 ലെ തിരഞ്ഞടുപ്പ് അഞ്ച് ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ് നടന്നത്. 2014ല്‍ തിരഞ്ഞെടുപ്പ് ഒമ്പത് ഘട്ടങ്ങളായും നടത്തി.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here