‘നിലംതൊടാതെ ഓസീസ്’; ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റിന് വിജയം, പരമ്പര.

0
734

ബംഗളൂരു: വിധി നിര്‍ണായകമായ മൂന്നാം ഏകദിനത്തില്‍ അര്‍ഹിച്ച ജയം ഇന്ത്യ പിടിച്ചെടുത്തു. 15 പന്തുകള്‍ ബാക്കി നില്‍ക്കെ ഓസീസിനെ ഏഴ്​ വിക്കറ്റിന്​ തകര്‍ത്തായിരുന്നു ഇന്ത്യന്‍ ജയം. ഇതോടെ ഏകദിന പരമ്ബര 2-1ന്​ ഇന്ത്യ സ്വന്തമാക്കി.

മൂന്നാം ഏകദിനത്തില്‍ആസ്ട്രേലിയ ഉയര്‍ത്തി‍യ 287 എന്ന വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്കായി രോഹിത് ശര്‍മ്മയുടെ വെടിക്കെട്ട്​ സെഞ്ച്വറിയും ക്യാപ്​റ്റന്‍ വിരാട കോഹ്​ലിയുടെ ഉജ്ജ്വലമായ 89 റണ്‍സ്​ പ്രകടനവും ശ്രേയസ്​ അയ്യര്‍ പുറത്താകാതെ നേടിയ 44 റണ്‍സുമാണ്​ ഇന്ത്യന്‍ വിജയം അനായാസമാക്കിയത്​. ആദ്യ മത്സരത്തില്‍ ഡേവിഡ്​ വാര്‍ണറുടെയും ആരോണ്‍ ഫിഞ്ചിന്‍െറയും സെഞ്ച്വറി കരുത്തില്‍ ഇന്ത്യയെ 10 വിക്കറ്റിന്​ നാണം കെടുത്തിയതിന്‍െറ പകരം വീട്ടല്‍ കൂടിയായി ചിന്നസ്വാമിയിലെ ആധികാരിക ഇന്ത്യന്‍ ജയം.

നേരത്തെ, സ്റ്റീവ് സ്മിത്ത് നേടിയ സെഞ്ച്വറിയുടെ (131) കരുത്തിലാണ് ആസ്ട്രേലിയ നിശ്ചിത 50 ഓവറില്‍ഒമ്ബത് വിക്കറ്റ് നഷ്ടത്തില്‍ 286 റണ്‍സെടുത്തത്. രാജ്കോട്ടില്‍ നടന്നരണ്ടാം ഏകദിനത്തില്‍ സ്മിത്ത് 98 റണ്‍സിന് പുറത്തായിരുന്നു.മാര്‍നസ് ലബുഷെയ്ന്‍ (54) അര്‍ധസെഞ്ച്വറി നേടി.അലക്സ് കാരി 35റണ്‍സെടുത്തു.ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് (19),ഡേവിഡ് വാര്‍ണര്‍ (മൂന്ന്), മിച്ചല്‍ സ്റ്റാര്‍ക് (പൂജ്യം), ആഷ്ടണ്‍ ടേണര്‍ (നാല്) എന്നീ മുന്‍നിരക്കാര്‍ വലിയ സംഭാവനകളില്ലാതെപുറത്തായി.

മുഹമ്മദ് ഷമി നാല് വിക്കറ്റ് വീഴ്ത്തി.രവീന്ദ്ര ജഡേജ രണ്ടും കുല്‍ദീപ് യാദവ്, നവദ്വീപ്​ സെയ്നിഎന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.ബംഗളൂരു ചിന്നസാമി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ടോസ് നേടിയ ആസ്ട്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍മാറ്റങ്ങളില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here