കവരത്തി: കൊവിഡ് കേസുകൾ വേഗത്തിൽ പടരുന്ന സാഹചര്യത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ജുമുഅ നിസ്കാരത്തിന് നൽകിയ അനുമതികൾ പിൻവലിച്ചു. ജുമുഅ നിസ്കാരത്തിന് അനുമതി തേടിയുള്ള പുതിയ അപേക്ഷകൾ ബന്ധപ്പെട്ട പള്ളി കമ്മിറ്റികൾ അതാത് ദ്വീപുകളിലെ ഡി.സി/ബി.ഡി.ഒ ഓഫീസ് മുഖാന്തരം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയിലേക്ക് അയക്കേണ്ടതാണ്. ആശയക്കുഴപ്പം ഒഴിവാക്കാൻ എത്രയും പെട്ടെന്ന് ഈ വിവരം ബന്ധപ്പെട്ട പള്ളി കമ്മിറ്റികളെ അറിയിക്കണം എന്ന് ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ഡി.സി/ബി.ഡി.ഒമാർക്ക് അയച്ച സന്ദേശത്തിൽ പറയുന്നു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക