വിജ്ഞാപനം പുറപ്പെടുവിച്ചു; ലക്ഷദ്വീപിൽ തിരഞ്ഞെടുപ്പ് നടപടികൾക്ക് തുടക്കമായി.

0
1605
www.dweepmalayali.com

കവരത്തി: ലോക്സഭാ തെരഞ്ഞെടുപ്പിലെ ലക്ഷദ്വീപ് ഉൾപ്പെടെ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിപ്പിച്ചു. 91 ലോക്സഭാ മണ്ഡലങ്ങളിലേക്കും 3 നിയമസഭകളിലേക്കുമുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനമാണ് ഇപ്പോള്‍ പുറത്തിറക്കിയത്.

ആന്ധ്രാപ്രദേശ്, തെലങ്കാന, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ തുടങ്ങി 20 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും 91 ലോക്സഭാ സീറ്റുകളിലേക്കും, ആന്ധ്രാപ്രദേശ് , അരുണാചല്‍ പ്രദേശ്, സിക്കിം എന്നീ സംസ്ഥാന നിയമസഭകളിലേക്കുമുള്ള വോട്ടെടുപ്പിനുമുള്ള വിജ്ഞാപനമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇപ്പോള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.

സോഷ്യൽ മീഡിയ പ്രചാരണങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക കമ്മിറ്റി:

ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കാ​യി സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി ന​ട​ത്തു​ന്ന പ്ര​ചാ​ര​ണ​ങ്ങ​ൾ ജി​ല്ലാ​ത​ല മീ​ഡി​യ സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ആ​ൻ​ഡ് മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി നി​രീ​ക്ഷി​ക്കും. സ്ഥാ​നാ​ർ​ത്ഥി​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​ന്ന പോ​സ്റ്റു​ക​ളി​ലെ ഉ​ള്ള​ട​ക്ക​ങ്ങ​ൾ പെ​രു​മാ​റ്റ​ച്ച​ട്ടം പാ​ലി​ക്കു​ന്ന​താ​യി​രി​ക്ക​ണം. അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന​തോ വ്യ​ക്തി​ഹ​ത്യ ന​ട​ത്തു​ന്ന രീ​തി​യി​ലു​ള്ള​തോ ആ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ പാ​ടി​ല്ല.

ജാ​തി മ​ത ഭാ​ഷാ​പ​ര​മാ​യ വി​ദ്വേ​ഷ​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന രീ​തി​യി​ലു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ളും അ​നു​വ​ദി​ക്കി​ല്ല. സ്ഥാ​നാ​ർ​ത്ഥി​ക​ൾ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ന്പോ​ൾ അ​വ​രു​ടെ സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ക​മ്മി​റ്റി​ക്ക് സ​മ​ർ​പ്പി​ക്ക​ണം. മീ​ഡി​യ സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി അം​ഗീ​ക​രി​ച്ച പ​ര​സ്യ​ങ്ങ​ൾ മാ​ത്ര​മേ സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി പ്ര​സി​ദ്ധ​പ്പെ​ടു​ത്താ​ൻ പാ​ടു​ള​ളൂ. സ്ഥാ​നാ​ർ​ഥി​ക​ളു​ടെ മൊ​ത്തം തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വ് ക​ണ​ക്കി​ൽ സോ​ഷ്യ​ൽ മീ​ഡി​യ ക്യാ​ന്പ​യ​നിം​ഗി​നാ​യി ചെ​ല​വ​ഴി​ച്ച തു​ക​യും ഉ​ൾ​പ്പെ​ടു​ത്തും.

മാ​തൃ​ക പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ലി​രി​ക്കു​ന്പോ​ൾ സ്ഥാ​നാ​ർ​ഥി​ക​ളും രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ളും കേ​ബി​ൾ ചാ​ന​ലു​ക​ൾ, റേ​ഡി​യോ, സോ​ഷ്യ​ൽ മീ​ഡി​യ എ​ന്നി​വ​യ​ട​ക്ക​മു​ള്ള ഇ​ല​ക്‌്ട്രോ​ണി​ക് മാ​ധ്യ​മ​ങ്ങ​ളും സി​നി​മ തീ​യ​റ്റ​റു​ക​ളും വ​ഴി ഇ​ല​ക്ഷ​ൻ പ​ര​സ്യ​ങ്ങ​ൾ, ഡോ​ക്യു​മെ​ന്‍റ​റി​ക​ൾ എ​ന്നി​വ പ്ര​ക്ഷേ​പ​ണം ചെ​യ്യു​ന്ന​തി​ന് മു​ന്പ്് ജി​ല്ലാ​ത​ല മീ​ഡി​യ സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ആ​ൻ​ഡ് മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി​യു​ടെ അ​നു​മ​തി തേ​ട​ണം.

തെ​ര​ഞ്ഞെ​ടു​പ്പു പ​ര​സ്യ​ങ്ങ​ളു​ടെ സ​ർ​ട്ടി​ഫി​ക്കേ​ഷ​നൊ​പ്പം പ​ത്ര-​ഇ​ല​ക്‌ട്രോ​ണി​ക് മാ​ധ്യ​മ​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ക​യും പ​ര​സ്യ​ങ്ങ​ൾ, പെ​യ്ഡ് ന്യൂ​സ്, സ്ഥാ​നാ​ർ​ഥി​ക​ളു​മാ​യും രാ​ഷ്ട്രീ​യ​ക​ക്ഷി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ർ​ത്ത​ക​ൾ എ​ന്നി​വ​യും ക​മ്മി​റ്റി റിക്കാർ​ഡു ചെ​യ്ത് സൂ​ക്ഷി​ക്കും.

തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പെ​യ്ഡ് ന്യൂ​സു​ക​ളും സ്ഥാ​നാ​ർ​ഥി​ക​ളു​ടെ​യും രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ളു​ടെ​യും വാ​ർ​ത്ത​ക​ളും പ​ര​സ്യ​ങ്ങ​ളും അ​വ​ലോ​ക​നം ചെ​യ്യു​ന്ന ക​മ്മി​റ്റി ഓ​രോ സ്ഥാ​നാ​ർ​ഥി​യേ​യും കു​റി​ച്ചു​ള്ള റി​പ്പോ​ർ​ട്ട് വ​ര​ണാ​ധി​കാ​രി​ക്കും ചെ​ല​വു നി​രീ​ക്ഷ​ക​നും ന​ൽ​കും.

സ്വ​ത​ന്ത്ര​മാ​യ് വോ​ട്ടു​ചെ​യ്യാ​നു​ള്ള സ​മ്മ​തി​ദാ​യ​ക​ന്‍റെ അ​വ​കാ​ശ​ത്തി​ൽ പെ​യ്ഡ് ന്യൂ​സു​ക​ൾ സ്വാ​ധീ​നം ചെ​ലു​ത്തു​ന്ന​താ​യും തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ണ​ത്തി​ന്‍റെ സ്വാ​ധീ​ന​ശ​ക്തി​ക്ക് അ​വ പ്രോ​ത്സാ​ഹ​നം ന​ൽ​കു​ന്ന​താ​യും കണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ എം​സി​എം​സി​ക്കു രൂ​പം ന​ൽ​കി​യ​ത്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here