വെയിൽ കൊള്ളൂ, കൊറോണയിൽ നിന്നും രക്ഷ നേടൂ. വീണ്ടും പൊട്ടൻ പ്രസ്താവനയുമായി കേന്ദ്രമന്ത്രി.

0
1006

ന്യൂ​ഡ​ല്‍​ഹി: കൊ​റോ​ണ വൈ​റ​സി​നെ പ്ര​തി​രോ​ധി​ക്കാ​ന്‍ “അ​സാ​ധാ​ര​ണ ഉ​പ​ദേ​ശം’ ന​ല്‍​കി കേ​ന്ദ്ര ആ​രോ​ഗ്യ സ​ഹ​മ​ന്ത്രി അ​ശ്വി​നി കു​മാ​ര്‍ ചൗ​ബേ. വൈ​റ​സി​നെ അ​ക​റ്റാ​ന്‍ സൂ​ര്യ​പ്ര​കാ​ശം ഏ​റ്റാ​ല്‍ മ​തി​യെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. കൊ​റോ​ണ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​ന​പ്ര​തി​നി​ധി​ക​ള്‍ അ​ശാ​സ്ത്രീ​യ​വും അ​ന്യാ​യ​വു​മാ​യ പ്ര​സ്താ​വ​ന​ക​ള്‍ ന​ട​ത്ത​രു​തെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി മു​ന്ന​റി​യി​പ്പു ന​ല്‍​കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ചൗ​ബെ​യു​ടെ പ്ര​സ്താ​വ​ന.

രാ​വി​ലെ 11നും ​ഉ​ച്ച​യ്ക്കു ര​ണ്ടി​നും ഇ​ട​യി​ല്‍ സൂ​ര്യ​ന്‍റെ വെ​യി​ലി​ന് ന​ല്ല ചൂ​ടാ​ണ്. ആ ​സ​മ​യ​ത്ത് ന​മ്മ​ള്‍ 15 മി​നി​റ്റോ​ളം വെ​യി​ല​ത്തി​രു​ന്നാ​ല്‍ വി​റ്റാ​മി​ന്‍ ഡി​യു​ടെ അ​ള​വ് കൂ​ടും.

അ​ത് പ്ര​തി​രോ​ധ​ശേ​ഷി വ​ര്‍​ധി​പ്പി​ക്കും. കൊ​റോ​ണ പോ​ലു​ള്ള വൈ​റ​സു​ക​ളെ കൊ​ല്ലു​മെ​ന്നും കേ​ന്ദ്ര​മ​ന്ത്രി പ​റ​ഞ്ഞു.

നേ​ര​ത്തെ​യും വി​വാ​ദ ‘ആ​രോ​ഗ്യ’ ഉ​പ​ദേ​ശ​ങ്ങ​ളു​മാ​യി കു​മാ​ര്‍ ചൗ​ബേ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. ക്യാ​ന്‍​സ​ര്‍ മാ​റാ​ന്‍ ഗോ​മൂ​ത്രം കു​ടി​ച്ചാ​ല്‍ മ​തി. മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി മൊ​റാ​ള്‍​ജി ദേ​ശാ​യി പോ​ലും ഗോ​മൂ​ത്രം കു​ടി​ച്ചി​രു​ന്ന​താ​യും ചൗ​ബേ പ​റ​ഞ്ഞി​രു​ന്നു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here