കോവിഡ്-19 വ്യാപനം തടയാന്‍ ഞായറാഴ്ച ‘ജനതാ കര്‍ഫ്യൂ’ ആചരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരിക്കുകയാണ്. ഇതിന്‍റെ ഭാഗമായി ഞായറാഴ്ച രാവിലെ ഏഴ് മുതല്‍ രാത്രി ഒമ്ബത് വരെ ആരും വീടുകളില്‍നിന്ന് പുറത്തിറങ്ങരുതെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചിരിക്കുകയാണ്.
രാജ്യത്തെ ജനങ്ങള്‍ക്കായി ജനങ്ങള്‍ തന്നെ നടത്തുന്ന കര്‍ഫ്യൂ എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചിരിക്കുന്നത്. എല്ലാവരോടും വീടുകളില്‍ തന്നെ കഴിയാനും അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്നുമാണ് നിര്‍ദേശം.
പ്രധാന നിര്‍ദേശങ്ങള്‍
- ‘ജനതാ കര്‍ഫ്യൂ’വിനെ കുറിച്ചുള്ള സന്ദേശം ഫോണിലൂടെ പരമാവധി പ്രചരിപ്പിക്കണം
- ദിവസം 10 പേരെയെങ്കിലും ഫോണ്‍ വഴിയും മറ്റും ഇക്കാര്യം അറിയിക്കണം
- ജനതാ കര്‍ഫ്യൂവിന്‍റെ ഭാഗമായി പരസ്പരം ബോധവല്‍ക്കരണം നടത്തണം
- അടുത്ത ദിവസങ്ങളില്‍ ആവശ്യമുണ്ടെങ്കില്‍ മാത്രം വീടിന് പുറത്തിറങ്ങുക.
- സാമൂഹിക അകലം പാലിക്കണം.
- രോഗം പടരുന്നില്ലെന്ന് ഓരോരുത്തരും സ്വയം ഉറപ്പാക്കണം.
- 65 വയസിന് മുകളിലുള്ളവര്‍ വീട്ടില്‍ തന്നെ ഇരിക്കാന്‍ ശ്രദ്ധിക്കണം
- അത്യാവശ്യ സാഹചര്യങ്ങളിലല്ലാതെ ആശുപത്രി സന്ദര്‍ശിക്കരുത്
- അനാവശ്യഭീതി കാരണം സാധനങ്ങള്‍ ആവശ്യത്തിലധികം വാങ്ങിക്കൂട്ടരുത്
- കര്‍ഫ്യൂവിന് സംസ്ഥാന സര്‍ക്കാര്‍ മേല്‍നോട്ടം വഹിക്കണം
- കോവിഡിനെതിരായ പോരാളികള്‍ക്ക് അഭിവാദ്യമെന്ന നിലയില്‍ 22ന് വൈകീട്ട് അഞ്ചിന് അഞ്ചുമിനിട്ട് കൈകള്‍ അടിക്കുകയും മണി മുഴക്കുകയും ചെയ്യണം
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക