ആന്ത്രോത്ത്: ദ്വീപിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സംരക്ഷണം നൽകുന്ന ചക്കര സന്നദ്ധ സംഘടനയുടെ ഭാവവും രൂപവും മാറുന്നു. പുതുമയാർന്ന പ്രവർത്തനങ്ങളിലൂടെ ഇനി ചക്കര സജീവമാകും. പുതിയ സ്ഥാപനം ആന്ത്രോത്തില്‍ മാര്‍ച്ച് 17ന് തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു. ലക്ഷദ്വീപിലെ എല്ലാ ദ്വീപുകളിലുമുള്ള ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും ‘ചക്കര’യുടെ സേവനം ലഭ്യമാകുന്ന തരത്തിലാകും ചക്കരയുടെ പ്രവർത്തനം.

എല്ലാ ദ്വീപുകളില്‍ നിന്നും ആദ്യം പരിഗണിക്കുന്ന കുറച്ചു കുട്ടികള്‍ക്ക് താമസസൗകര്യവും സ്പീച്ച് തെറാപ്പി, ഫിസിയോ തെറാപ്പി, വിദ്യാഭ്യാസ സഹായം, വൊക്കേഷണല്‍ ട്രൈനിങ്, കരിയര്‍ ഗൈഡന്‍സ്& കൗണ്‍സിലിംഗ്, പ്രത്യേക പരിഗണന വേണ്ട കുട്ടികള്‍ക്ക് പരിചരണവും വിദ്യാഭ്യാസവും, ഭിന്നശേഷിക്കുട്ടികള്‍ക്ക് വേണ്ട പുനരധിവാസം എന്നിവയെല്ലാം ചക്കര ഒരുക്കും.
12 വര്‍ഷകാലത്തോളമായി ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് എല്‍.ഡി.ഡബ്ല്യൂ.എ. തണല്‍ എന്ന സന്നദ്ധ സംഘടനയുടെ സഹകരണത്തോടെ ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ & ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററാണ് ആദ്യം ആരംഭിക്കുന്നത്. ഈ സംരംഭത്തില്‍ നിന്നും ഉടലെടുത്ത ഊര്‍ജമാണ് ഭിന്നശേഷിക്കാരുടെ പ്രശ്‌നപരിഹാരത്തിനായി ‘ചക്കര’ എന്ന പേരിൽ പ്രവർത്തനം ആരംഭിക്കുന്നത്.

എ.ഐ.വൈ.എഫ് ചക്കരയ്ക്ക് സൗണ്ട് സിസ്റ്റവും വാഹനവും സമ്മാനിച്ചു. എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ നസീർ, ഷരീഫ് എന്നിവരിൽ നിന്ന് ചക്കര മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ കെ.കെ ഫാറൂഖ് സൗണ്ട് സിസ്റ്റവും വാഹനവും ഏറ്റുവാങ്ങി.
ചടങ്ങിൽ ആന്ത്രോത്ത് ഖാസിമാരായ ഹംസകോയ ഫൈസി, പാട്ടകൽ മുസ്തഫ സഖാഫി , എൽ.ടി.സി.സി പ്രസിഡന്റ് ഹംദുള്ള സഈദ്, ഹകീം സഖാഫി, കമിൽ മുസ്‌ലിയാർ, സയ്യിദ് മുഹമ്മദ് ദാരിമി, എൽ.ഡി.ഡബ്ലിയു.എ പ്രസിഡന്റ് പി.പി ബറക്കത്തുള്ള, കോർഡിനേറ്റർ മുഹമ്മദ് സലീം ജിസ്തി എന്നിവർ സന്നിഹിതരായിരുന്നു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക