ന്യൂഡല്‍ഹി: ബിസിസിഐയെ വിവരാകാശ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് നിയമകമ്മീഷന്. ജസ്റ്റീസ് പി.എസ് ചൗഹാന് അധ്യക്ഷനായ നിയമ കമ്മീഷനാണ് കേന്ദ്രനിയമമന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ദേശീയ കായിക സമിതിയായി ബിസിസിഐയെ മാറ്റണമെന്നും നിയമകമ്മീഷന് കേന്ദ്രനിയമമന്ത്രാലയത്തിന് നല്കിയ ശുപാര്‍ശയില്‍ ചൂണ്ടിക്കാട്ടി. കോടതി ഉള്‍പ്പെടെ അധികൃതര്‍ക്ക് മറുപടി നല്കാന് ബാധ്യസ്ഥത ഉറപ്പുവരുത്തുന്നതിന് ഭരണഘടനയിലെ 12 ാം വകുപ്പ് പ്രകാരം ബിസിസിഐയെ സംസ്ഥാനമായി പരിഗണിക്കണം.
പൊതു സമൂഹത്തിന്റെ സൂക്ഷ്മ നിരീക്ഷണത്തിനു ബോര്‍ഡിനെ കൊണ്ടുവരണമെന്നും നിയമ കമ്മീഷന് ചൂണ്ടിക്കാട്ടുന്നു. 124 പേജുള്ള റിപ്പോര്‍ട്ടാണ് കൈമാറിയിരിക്കുന്നത്
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക