ന്യൂഡല്‍ഹി: രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്കായി ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ സംബന്ധിച്ച് മൂന്ന് മാസത്തിനകം മാര്‍ഗരേഖ തയ്യാറാക്കാന്‍ കേന്ദ്ര മാനവിഭവശേഷി മന്ത്രാലയത്തിന് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി. ഗുരുഗ്രാമിലെ റയാന്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി പ്രദ്യുമന്‍ താക്കൂറിനെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥി കഴുത്തറുത്ത് കൊന്ന സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ജസ്റ്റിസുമാരായ എ.കെ.ഗോയല്‍, ആര്‍.എഫ്.നരിമാന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിര്‍ദ്ദേശം. സ്‌കൂളുകളില്‍ സുരക്ഷ ഉറപ്പാക്കുന്നതിന് കോടതി മാര്‍ഗരേഖ പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട പ്രദ്യുമന്‍ താക്കൂറിന്റെ പിതാവ് അടക്കം നല്‍കിയ പൊതുതാത്പര്യ ഹര്‍ജികള്‍ കോടതി തീര്‍പ്പാക്കി. വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്കായി സ്വീകരിച്ചിട്ടുള്ള നടപടികളും ഇതുസംബന്ധിച്ച് പുറത്തിറക്കിയിട്ടുള്ള മാര്‍ഗരേഖകളും സമര്‍പ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാരുകളോട് കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക