ന്യൂഡല്‍ഹി: കേരളത്തില്‍ പുതിയ കെപിസിസി അധ്യക്ഷന്‍റെ കാര്യത്തില്‍ തീരുമാനമായി. ഒരു ഗ്രൂപ്പിലും ഉള്‍പ്പെടാത്ത പ്രമുഖനായ നേതാവിനാണ് ഹൈക്കമാന്‍ഡ് അംഗീകാരം നല്‍കിയതെന്നാണ് ലഭിക്കുന്ന സൂചന. ഇന്ന് രാഹുല്‍ഗാന്ധിയും ഉമ്മന്‍ചാണ്ടിയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് അന്തിമ തീരുമാനം. പുതിയ അധ്യക്ഷന്‍റെ പേര് നിലവില്‍ രാഹുലിനും ഉമ്മന്‍ചാണ്ടിയ്ക്കും എ.കെ ആന്റണിയ്ക്കും രമേശ് ചെന്നിത്തലയ്ക്കും മാത്രമാണ് അറിവുള്ളത്.
രമേശ് ചെന്നിത്തലയും വൈകിട്ട് രാഹുല്‍ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. പ്രതിപക്ഷ നേതൃസ്ഥാനം ഐ ഗ്രൂപ്പിനാണെങ്കില്‍ കെപിസിസി അധ്യക്ഷന്‍റെ കാര്യത്തില്‍ എ ഗ്രൂപ്പിന്‍റെയും ഉമ്മന്‍ചാണ്ടിയുടെയും നിലപാടിനാണ് പ്രാമുഖ്യം.
പുതിയ അധ്യക്ഷന്‍റെ പേര് ഈ ദിവസങ്ങളില്‍ തന്നെ പ്രഖ്യാപിക്കാനാണ് സാധ്യത. നിലവിലെ കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍ നയിക്കുന്ന സംസ്ഥാന ജാഥ സമാപിച്ചാലുടന്‍ പുതിയ അധ്യക്ഷന്‍ ചുമതല ഏറ്റെടുക്കും.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക