അറബിക്കടലില്‍ കൊച്ചി തീരത്തിന് സമീപം വന്‍ലഹരിമരുന്ന് വേട്ട; നാവികസേന ബോടില്‍ നിന്നും പിടികൂടിയത് 3000 കോടി വില വരുന്ന ലഹരിമരുന്ന്

0
179

കൊച്ചി: അറബിക്കടലില്‍ കൊച്ചി തീരത്തിന് സമീപം വന്‍ലഹരിമരുന്ന് വേട്ട. അന്താരാഷ്ട്ര വിപണിയില്‍ 3000 കോടി വില വരുന്ന ലഹരിമരുന്ന് ശേഖരവുമായി വന്ന മത്സ്യബന്ധന ബോട് നാവികസേന പിടികൂടി.

300 കിലോ ലഹരിമരുന്നാണ് പിടികൂടിയത്. ബോടിന്റെ പ്രവര്‍ത്തനത്തില്‍ സംശയം തോന്നിയ നാവികസേന ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയതോടെയാണ് ലഹരി മരുന്ന് കണ്ടെത്തിയത്.

പിടിച്ചെടുത്ത ബോട്ടും കസ്റ്റഡിയിലെടുത്ത ബോടിലെ ജീവനക്കാരെയും നാവികസേന ഉദ്യോഗസ്ഥര്‍ കൊച്ചി തീരത്ത് എത്തിച്ചു. കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയിലുള്ളവരെ അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറും.

മത്സ്യബന്ധന ബോട് അറബിക്കടലില്‍ നിരീക്ഷണം നടത്തുന്ന നാവികസേന കപ്പലായ ഐഎന്‍എസ് സുവര്‍ണയുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. ബോട്ടിന്റെ പ്രവര്‍ത്തനത്തില്‍ സംശയം തോന്നിയ നാവികസേന ഉദ്യോഗസ്ഥര്‍ ബോട് തടഞ്ഞുനിര്‍ത്തുകയും പരിശോധന നടത്തുകയുമായിരുന്നു.

അടുത്തിടെ കൊച്ചി കേന്ദ്രമായി ലഹരിമരുന്ന് സംഘങ്ങള്‍ സജീവമായിട്ടുണ്ട്. രാജ്യത്ത് തന്നെ കൊച്ചി ലഹരിമരുന്ന് വില്‍പനയുടെ കേന്ദ്രമായി മാറിയതായാണ് റിപോര്‍ടുകള്‍. കോടികളുടെ ലഹരിമരുന്ന് വില്‍പന കൊച്ചി കേന്ദ്രീകരിച്ച്‌ നടക്കുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. കൊച്ചിയിലെ ലഹരിമരുന്ന് സംഘങ്ങള്‍ക്ക് മരുന്ന് കൈമാറാന്‍ വന്ന ബോടാണോ ഇതെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്താലേ ഇതുസംബന്ധിച്ച്‌ വ്യക്തത വരികയുള്ളൂ.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here