ആന്ത്രോത്ത്: കോവിഡ് വ്യാപനം തീവ്രമായി തുടരുന്ന ആന്ത്രോത്തിൽ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇന്ന് രാത്രി 12 മണി മുതൽ നിയമം പ്രാബല്യത്തിൽ വരും. ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നത് വരെയാണ് ജില്ലാ കളക്ടർ അസ്കർ അലി ഉത്തരവിറകിയിരിക്കുന്നത്. കടുത്ത നിയന്ത്രണങ്ങള്‍ തുടരും.

അവശ്യസര്‍വീസുകള്‍ക്ക് മാത്രം ഇളവ് അനുവദിച്ചിട്ടുണ്ട്. ആവശ്യം സാധനങ്ങൾ വാങ്ങാൻ 3 മണി മുതൽ 6 മണി വരെ സമയം അനുവദിച്ചിട്ടുണ്ട്. മെഡിക്കൽ ഡിപ്പാർട്ട്മെന്റ്, പോലീസ് ഡിപ്പാർട്ട്മെന്റ്, പോർട്ട് ഡിപ്പാർട്ട്മെന്റ്, ഇലക്ട്രിസിറ്റി ഡിപ്പാർട്ട്മെന്റ്, 45 വയസ്സിന് മുകളിലുളവർക്കുള്ള വാക്സിൻ എടുക്കുന്നവരെയും ലോക്ക് ഡൗണിൽ നിന്നും ഇളവ് അനുവദിച്ചിട്ടുണ്ട്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക