പാർലമെന്ററി സമിതിയുടെ സന്ദർശനം പുരോഗമിക്കുന്നു. അഡ്മിനിസ്ട്രേഷന്റെ വിവാദ ഉത്തരവുകൾ വിശകലനം ചെയ്തു.

0
949

കവരത്തി: ലക്ഷദ്വീപിലെ നിലവിലെ സാഹചര്യങ്ങൾ പഠിക്കുന്നതിന് വേണ്ടി ദ്വീപിലെത്തിയ മൂന്ന് പാർലമെന്ററി സമിതികളുടെ സന്ദർശനം പുരോഗമിക്കുന്നു. ലക്ഷദ്വീപിലെ ഭരണ പരിഷ്കാരങ്ങളും ഭരണകൂടത്തിന്റെ വിവാദ ഉത്തരവുകളും പാർലമെന്റിൽ ചർച്ചയായ സാഹചര്യത്തിലാണ് ഇത് പഠിക്കുന്നതിനായി വിവിധ പാർലമെന്ററി സമിതികൾ ലക്ഷദ്വീപ് സന്ദർശിക്കുന്നത്. രാജ്യസഭാ എം.പി ടി.ജി വെങ്കിടേഷ് ചെയർമാനായ ഗതാഗതം, വിനോദ സഞ്ചാരം, സാംസ്കാരികം എന്നിവയുടെ പാർലമെന്ററി സമിതിയാണ് ആദ്യം എത്തിയത്.

Advertisement

ലോക്സഭാ എം.പി ബാലസോരി വല്ലഭാനേനി അധ്യക്ഷനായ പാർലമെന്റിന്റെ സബോൻഡിനേറ്റ് ലെജിസ്ലേറ്റീവ് കമ്മിറ്റിയുടെ മൂന്ന് ദിവസത്തെ സന്ദർശനം പുരോഗമിക്കുകയാണ്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഉപദേശകൻ എ.അൻപരസു, ജില്ലാ കളക്ടർ അസ്കറലി ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരുമായി ഇന്ന് കവരത്തി സെക്രട്ടേറിയറ്റിൽ വെച്ച് സമിതി കൂടിക്കാഴ്ച നടത്തി. എൻ.കെ പ്രേമചന്ദ്രൻ ഉൾപ്പെടെയുള്ള സമിതിയിലെ അംഗങ്ങൾ പങ്കെടുത്തു. ലക്ഷദ്വീപ് എംപി പി.പി മുഹമ്മദ് ഫൈസൽ പ്രത്യേക ക്ഷണിതാവായിരുന്നു. ഈ യോഗത്തിൽ ലക്ഷദ്വീപ് ഭരണകൂടം പുറത്തിക്കിയ വിവാദ ഉത്തരവുകൾ, നിയമങ്ങൾ, ഉപനിയമങ്ങൾ, ചട്ടങ്ങൾ എന്നിവ സമിതി വിശദമായി പരിശോധിച്ചു. സബോഡിനേറ്റ് ലെജിസ്ലേറ്റീവ് കമ്മിറ്റി നാളെ ഉച്ചയോടെ ലക്ഷദ്വീപിൽ നിന്നും യാത്ര തിരിക്കും.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here