കവരത്തി: 2018-19 അധ്യയന വർഷത്തെ ഉന്നതവിദ്യാഭ്യാസത്തിന് ആഗ്രഹിക്കുന്ന ലക്ഷദ്വീപിലെ വിദ്യാർഥികൾക്ക് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. ഈ മാസം 18 മുതൽ ജൂൺ 7 വരെയാണ് അപേക്ഷ സമർപ്പിക്കുവാനുള്ള സമയം നൽകിയിരിക്കുന്നത്. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിന് ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ് ഒരുക്കിയിരിക്കുന്ന https://ecounselling.utl.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഓൺലൈനായി അപേക്ഷ സമർപ്പിച്ചതിന്റെ പകർപ്പ് ഡൗൺലോഡ് ചെയ്ത ശേഷം സ്കൂൾ പ്രിൻസിപ്പൽ ഓഫീസിലും കൊച്ചിയിലെ എജ്യുക്കേഷൻ ഓഫീസിലും സമർപ്പിക്കേണ്ടതാണ്. ഓൺലൈൻ അപേക്ഷയുടെ പകർപ്പ് കൂടാതെ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, എസ്.റ്റി സർട്ടിഫിക്കറ്റ്, ഉപരി പഠനത്തിന് യോഗ്യത നേടിയ പരീക്ഷയുടെ മാർക്ക് ലിസ്റ്റ്, ജനന സർട്ടിഫിക്കറ്റ് എന്നിവ സമർപ്പിക്കേണ്ടതാണ്. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് ജൂൺ 18-ന് കൊച്ചിയിൽ വച്ച് കൗൺസിലിങ്ങ് ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് അതാത് ദ്വീപുകളിലെ സ്കൂൾ പ്രിൻസിപ്പൽമാരുമായോ, കവരത്തിയിലുള്ള വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസുമായോ, കൊച്ചിയിലെ എജ്യുക്കേഷൻ ഓഫീസുമായോ ബന്ധപ്പെടുക.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക