ന്യൂഡൽഹി: ഒരുനാള്‍ താനും കൊല്ലപ്പെട്ടേക്കാമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഒരു പ്രാദേശിക ടിവി ചാനലിന്‍ അഭിമുഖം നല്‍കുകയായിരുന്നു അദ്ദേഹം. ബിജെപി തന്നെ കൊന്നുകളഞ്ഞേക്കുമെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. സുരക്ഷാഭടന്മാരുടെ കരങ്ങളാല്‍ ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതുപോലെ താനും കൊല്ലപ്പെട്ടേക്കാം. തന്റെ സുരക്ഷാ ചുമതലയുള്ളവര്‍ എല്ലാ കാര്യങ്ങളും ബിജെപിയെ അറിയിക്കുന്നുണ്ട്. ഇവരെ ഉപയോഗിച്ചുതന്നെ തന്നെ കൊലപ്പെടുത്തിയേക്കുമെന്നും കെജ്‌രിവാള്‍ പറഞ്ഞു.
അടുത്തിടെ സുരക്ഷാവലയം കടന്ന് ഒരാള്‍ കെജ്‌രിവാളിന്റെ മുഖത്തടിച്ചിരുന്നു. റോഡ് ഷോയ്ക്കിടെ അക്രമി കെജ്‌രിവാളിന്റെ സമീപത്തേക്ക് കുതിച്ചെത്തുകയായിരുന്നു. എന്നാല്‍ ഇയാള്‍ ആം ആദ്മി പ്രവര്‍ത്തകനാണ് എന്നാണ് പൊലീസ് അറിയിച്ചത്. ഇതിന് പിന്നില്‍ ബിജെപിയാണെന്ന് ആം ആദ്മിയും ആരോപിക്കുന്നു. എന്നാല്‍ സുരക്ഷാവലയം ഭേദിച്ച് എത്തിയത് വലിയ സുരക്ഷാവീഴ്ച്ചയായാണ് വിലയിരുത്തപ്പെടുന്നത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക