മായാവതിയെയും അഖിലേഷിനെയും കൂടെക്കൂട്ടാൻ യു.പി.എ. മധ്യസ്ഥ നീക്കവുമായി ചന്ദ്രബാബു നായിഡു.

0
1051

ന്യൂഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ദിവസങ്ങൾ ബാക്കിനിൽക്കെ നിർണായകനീക്കങ്ങളുമായി ചന്ദ്രബാബു നായിഡു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, ബി.എസ്.പി. നേതാവ് മായാവതി എന്നിവരുമായി ചന്ദ്രബാബു നായിഡു ശനിയാഴ്ച കൂടിക്കാഴ്ച നടത്തി.

www.dweepmalayali.com

കേന്ദ്രത്തിൽ ബി.ജെ.പി. വിരുദ്ധ മുന്നണിക്ക് രൂപംനൽകുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ചന്ദ്രബാബു നായിഡുവിന്റെ കൂടിക്കാഴ്ച. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായും അദ്ദേഹം ഇക്കാര്യം ചർച്ച ചെയ്തിരുന്നു. എൻ.സി.പി. അധ്യക്ഷൻ ശരദ് പവാറുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.
മെയ് 23-ന് സോണിയ ഗാന്ധി പ്രതിപക്ഷ കക്ഷി നേതാക്കളുടെ യോഗം വിളിച്ചുചേർത്തിട്ടുണ്ട്. ഇതിനുമുന്നോടിയായാണ് ചന്ദ്രബാബു നായിഡു നേരിട്ട് കരുനീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. കഴിഞ്ഞദിവസം സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെയും ആംആദ്മി അധ്യക്ഷൻ അരവിന്ദ് കെജ്രിവാളിനെയും അദ്ദേഹം സന്ദർശിച്ചിരുന്നു.
ബി.ജെ.പി.ക്ക് എതിരായ ഏത് പാർട്ടിയെയും മഹാസഖ്യത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ചന്ദ്രബാബു നായിഡു കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് അദ്ദേഹം ഡൽഹിയിലും ലഖ്നൗവിലും എത്തി വിവിധ പ്രതിപക്ഷ പാർട്ടി നേതാക്കാളുമായി കൂടിക്കാഴ്ച നടത്തിയത്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here