തിരുവനന്തപുരം: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾക്ക് മാറ്റമില്ല. പരീക്ഷകൾ മുൻ നിശ്ചയിച്ച പ്രകാരം നടക്കും. എസ്.എസ്.എൽ.സിക്ക് മൂന്നും ഹയർസെക്കൻഡറിക്ക് നാലും വി.എച്ച്.എസ്സിക്ക് അഞ്ചും വിഷയങ്ങളിലാണ് പരീക്ഷ നടക്കാനുള്ളത്. എസ്.എസ്.എൽ.സി പരീക്ഷകൾ മേയ് 26 മുതൽ 28 വരെയാണ്. മേയ് 26ന് മാത് സ്, 27ന് ഫിസിക്സ്, 28ന് കെമിസ്ട്രി.

സാമൂഹികാകലം പാലിക്കും വിധമാകും ഇരിപ്പിട ക്രമീകരണം. ഹാളുകളിൽ സാമൂഹ്യ അകലം നിർബന്ധമാക്കി. ഒരു ബെഞ്ചിൽ രണ്ടുപേരെ മാത്രമാണ് ഇരിക്കാൻ അനുവദിക്കുക.വിദ്യാർത്ഥികൾ മാസ്ക് നിർബന്ധമായും ധരിക്കണം. ഹാളുകളിൽ സാനിട്ടൈസറും നിർബന്ധമാക്കിയിട്ടുണ്ട്. പരീക്ഷാകേന്ദ്രത്തിൽ നിന്നകന്ന് മറ്റുസ്ഥലങ്ങളിലായി പോയവർക്കും എഴുതാൻ അവസരമൊരുക്കും. എത്താൻ സാധിക്കുന്ന പരീക്ഷാകേന്ദ്രത്തിന്റെ വിവരം മുൻകൂട്ടി അറിയിക്കണം.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക