കവരത്തി: മൺസൂൺ അടുക്കുന്ന ഈ ഘട്ടത്തിൽ മത്സ്യബന്ധന തൊഴിലാളികളുടെ ബോട്ടുകളും അനുബന്ധ സാമഗ്രികളും കരയിലേക്ക് കയറ്റി സുരക്ഷിത സ്ഥാനത്ത് എത്തിക്കുന്നതിന് ലക്ഷദ്വീപ് ഭരണകൂടം അനുമതി നൽകി. ലക്ഷദ്വീപ് ജില്ലാ കളക്ടറുടെ നിരോധനാജ്ഞ നിലനിൽക്കുന്ന സാഹചര്യത്തിൽ ബോട്ടുകൾ കരയ്ക്കു കയറ്റുന്നതിന് വേണ്ടി മത്സ്യബന്ധന തൊഴിലാളികൾ കൂട്ടായി പ്രവർത്തിക്കുന്നതിനെ നിരോധനാജ്ഞാ പരിധിയിൽ നിന്നും ഒഴിവാക്കിയതായി ലക്ഷദ്വീപ് ജില്ലാ കളക്ടർ ശ്രീ.വിജേന്ത്ര സിങ്ങ് റാവത്ത് ഇറക്കിയ പുതിയ ഉത്തരവിൽ പറയുന്നു. ഇതിന്റെ ഭാഗമായി ബോട്ടുകൾ കരയ്ക്കടുപ്പിച്ചു സുരക്ഷിത സ്ഥാനത്ത് എത്തിക്കുന്നതിന് ഓരോ ദ്വീപിലേയും സബ് ഡിവിഷണൽ ഓഫീസർ/ ഡെപ്യൂട്ടി കളക്ടർ എന്നിവരുടെ അനുമതിയോടെ മത്സ്യബന്ധന തൊഴിലാളികൾക്ക് കൂട്ടായി പ്രവർത്തിക്കാം.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക