ടൗട്ടെ ചുഴലിക്കാറ്റ് ലക്ഷദ്വീപിലുണ്ടാക്കിയ ദുരന്തം അവസാനിക്കുന്നതിന് മുന്‍പ് ‘യാസ’ വരുന്നുവെന്നയറിയിച്ച് കാലാവസ്ഥാ നിരീക്ഷകര്‍. അടുത്തയാഴ്ച മഴ വീണ്ടും കനക്കുമെന്നാണ് സൂചന. അറബിക്കടലില്‍ രൂപം കൊണ്ട ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്തിലെത്തിയിട്ടും ആശങ്ക ഒഴിഞ്ഞിട്ടില്ല. മത്സ്യത്തൊഴിലാളികള്‍ ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ കടലില്‍ പോകരുതെന്നാണു നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ടൗട്ടെയ്ക്ക് പിന്നാലെ 23 ന് ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപംകൊള്ളാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. ഇത് അടുത്ത ദിവസം തീവ്ര ന്യൂമര്‍ദമാകും. ചുഴലിക്കാറ്റായി മാറിയാല്‍ യാസ് എന്ന പേരിലാകും അറിയപ്പെടുക. ചുഴലിക്കാറ്റിന്റെ സ്വാധീനത്താല്‍ കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയണ്ട്. തീരദേശ വാസികള്‍ ജാഗ്രതയോടെ ഇരിക്കണം എന്നാണ് നിര്‍ദ്ദേശം.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക