കടമത്ത് ദ്വീപിൽ ചികിത്സയിൽ കഴിയുന്നയാൾക്ക് വൈറസ് ബാധയില്ല. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് അധികൃതർ.

2
713

കവരത്തി: കടുത്ത പനിയും തൊണ്ട വേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് കടമത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കപ്പെട്ട കേരളാ സ്വദേശിക്ക് കൊവിഡ് ബാധയില്ല എന്ന് ലക്ഷദ്വീപ് ആരോഗ്യ വകുപ്പ് അറിയിച്ചു. കഴിഞ്ഞ മാസം പതിനഞ്ചിനാണ് ഇദ്ദേഹം കടമത്ത് ദ്വീപിൽ എത്തിയത്. മെയ് 29 വരെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ട് തന്നെ ക്വാറന്റൈൻ ഇരുന്നു. ഏകദേശം ഒരു മാസം കഴിഞ്ഞ് ജൂൺ പതിനാലിന് ഇദ്ദേഹത്തിന് പനി അനുഭവപ്പെടുകയും ജൂൺ പതിനാറിന് പനി കൂടിയതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.

Advertisement

കോഴിക്കോട് സ്വദേശിയായ ഇദ്ദേഹത്തിന്റെ വീടിനു പരിസരത്ത് വിദേശ രാജ്യങ്ങളിൽ നിന്ന് വന്ന പ്രവാസികൾ ഉണ്ടായിരുന്നു എന്ന് അറിഞ്ഞതിനെ തുടർന്ന് സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി മാത്രമാണ് ഇദ്ദേഹത്തെ ഐസൊലേഷൻ വാർഡിൽ അഡ്മിറ്റ് ചെയ്തത്. തൊണ്ടവേദനയും കടുത്ത പനിയും ഉള്ളതിനാൽ ഇദ്ദേഹത്തിന്റെ സ്രവം പരിശോധനയ്ക്ക് അയച്ചു. നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ലക്ഷദ്വീപ് പൂർണ്ണമായി ഗ്രീൻ സോൺ തന്നെയാണ്. ഒരാൾക്ക് പോലും രോഗബാധയില്ലാത്തത് ലക്ഷദ്വീപ് ആരോഗ്യ വകുപ്പിന്റെയും പൊതുജനങ്ങളുടെയും കൂട്ടായ പ്രവർത്തനങ്ങളുടെ ഫലമാണ്. അതേസമയം, അദ്ദേഹത്തിന് പോസിറ്റീവാണ് എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായ വാർത്തകൾ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. അത്തരം തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ നിന്നും എല്ലാവരും പിൻമാറണമെന്നും സോഷ്യൽ മീഡിയയിൽ ലഭിക്കുന്ന വാർത്തകളുടെ ആധികാരികത ഉറപ്പു വരുത്തിയ ശേഷം മാത്രമേ അത്തരം വാർത്തകൾ മറ്റുള്ളവരുമായി പങ്കുവെക്കാൻ പാടുള്ളൂ എന്നും അധികൃതർ ആവശ്യപ്പെട്ടു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here