എ.ടി.എമ്മില്‍നിന്ന്​ 5000 രൂപയില്‍ കൂടുതല്‍ പിന്‍വലിച്ചാല്‍ നിരക്ക് ഈടാക്കാന്‍ നിര്‍ദേശം

0
616

മുംബൈ: എടി‌എം ഫീസ് സംബന്ധിച്ച റിസര്‍വ് ബാങ്ക് കമ്മിറ്റിയുടെ പുതിയ നിര്‍ദേശം. 5000 രൂപകയ്ക്ക് മുകളില്‍ ഓരോ തവണ പണം പിന്‍വലിക്കുമ്ബോഴും നിരക്ക് ഈടാക്കാന്‍ കമ്മിറ്റി നിര്‍ദേശിച്ചു. എടിഎംവഴി കൂടുതല്‍പണം പിന്‍വലിക്കുന്നത് നിരുത്സാഹപ്പെടുത്തുന്നതിനാണിത്. വിവരാവകാശം വഴിയുള്ള അന്വേഷണത്തിലാണ് ഈ നിര്‍ദേശം പുറത്തറിയുന്നത്. റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

എ.ടി.എമ്മുകളില്‍നിന്ന്​ വന്‍ തുക പിന്‍വലിക്കുന്നതിനെ നിരുത്സാഹപ്പെടുത്തുന്നതിനാണ്​ 5000 രൂപക്ക്​ മുകളില്‍ പിന്‍വലിച്ചാല്‍ ഫീസ്​ ഈടാക്കുന്നത്​. ഓരോ തവണ 5000 രൂപയില്‍ കൂടുതല്‍ പിന്‍വലിക്കുമ്ബോഴും ഫീസ്​ ഈടാക്കും -ഇന്ത്യന്‍ ബാങ്ക്​ അസോസിയേഷന്‍ ചീഫ്​ എക്​സിക്യൂട്ടീവ്​ വി.ജി. കണ്ണന്‍ അധ്യക്ഷനായ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

Advertisement

2019 ഒക്​ടോബര്‍ 22നാണ്​ റിസര്‍വ്​ ബാങ്കിന്​ റിപ്പോര്‍ട്ട്​ സമര്‍പ്പിച്ചത്​. റിപ്പോര്‍ട്ട്​ പുറത്തുവിട്ടിട്ടില്ല. 2008ലും 2012ലും നിശ്ചിത എണ്ണം പിന്‍വലിക്കലുകള്‍ക്കുശേഷം നിരക്ക് ഈടാക്കിവരുന്നുണ്ടെങ്കിലും എടിഎമ്മുകള്‍ പരിപാലിക്കുന്നതിനുള്ള ചെലവേറിയതാണ് ഈ നിര്‍ദേശത്തിനുപിന്നില്‍.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here